സ്വര്‍ണ്ണക്കടത്ത്;മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്
Top News

സ്വര്‍ണ്ണക്കടത്ത്;മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്

വിമാനത്താവളം വഴി സ്വര്‍ണം കടത്താനുള്ള പദ്ധതിയും സന്ദീപിന്റേതായിരുന്നു.

By News Desk

Published on :

തിരുവനന്തപുരം: നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്. വിമാനത്താവളം വഴി സ്വര്‍ണം കടത്താനുള്ള പദ്ധതിയും സന്ദീപിന്റേതായിരുന്നു. ആറുമാസത്തിനിടയില്‍ ഏഴുതവണ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയെന്നാണ് വിവരം. സരിത് മൂന്നാംകണ്ണി മാത്രമെന്നും സ്വപ്ന സുരേഷും സരിത്തുമായുള്ള ബന്ധം സന്ദീപ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും ആണ് കസ്റ്റംസ് പറയുന്നത്.

തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായര്‍ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ നോക്കി ഉന്നതരെ കണ്ടെത്താനുള്ള കസ്റ്റംസ് നീക്കത്തിനു തിരിച്ചടി. മൂന്ന് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് സൂക്ഷിക്കാറുള്ളതെന്നാണ് പൊലീസിന്റെ വിശദീകരണം.

Anweshanam
www.anweshanam.com