സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്‌നയും സന്ദീപും റിമാന്‍ഡില്‍; നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും
കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സന്ദീപിനെ കറുകുറ്റിയിലെ കൊറോണ കെയര്‍ സെന്ററിലേക്കും സ്വപ്നയെ തൃശ്ശൂര്‍ അമ്പിളിക്കലയിലെ കൊറോണ കെയര്‍ സെന്ററി ലേക്കും മാറ്റും
സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്‌നയും സന്ദീപും റിമാന്‍ഡില്‍; നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും റിമാന്‍ഡ് ചെയ്തു. മൂന്ന് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സന്ദീപിനെ കറുകുറ്റിയിലെ കൊറോണ കെയര്‍ സെന്ററിലേക്കും സ്വപ്നയെ തൃശ്ശൂര്‍ അമ്പിളിക്കലയിലെ കൊറോണ കെയര്‍ സെന്ററി ലേക്കും മാറ്റും.

എന്‍ഐഎ കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ കേസാണ് ഇതെന്ന് എന്‍ഐഎ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻഐഎ ഹർജി സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കൊവിഡ് റിസൾട്ട്‌ നെഗറ്റീവ് ആണെങ്കിൽ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാൻ കോടതി നിർദ്ദേശം. കസ്റ്റഡി അപേക്ഷ അപ്പോൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എന്‍ഐഎ നാളെ സമര്‍പ്പിക്കുമെന്നാണ് വിവരം. ഇരുവരുടെയും കോവിഡ് ഫലം നെഗറ്റീവായാല്‍ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടു കൊടുക്കും. നാളെ ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചത്.

Related Stories

Anweshanam
www.anweshanam.com