പ്രതികൾ ആശുപത്രിയിൽ നിന്ന് കൊച്ചിയിലേക്ക്; എൻഐഎ ഓഫീസിനു മുന്നിൽ വൻ പ്രതിഷേധം

പ്രതികളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. പ്രത്യേക ജഡ്ജി ഇവിടെയെത്തും. മൂന്നരയ്ക്കും നാലിനും ഇടയിലായിരിക്കും പ്രതികളെ ഹാജരാക്കുക.
പ്രതികൾ ആശുപത്രിയിൽ നിന്ന് കൊച്ചിയിലേക്ക്; എൻഐഎ ഓഫീസിനു മുന്നിൽ വൻ പ്രതിഷേധം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐ എ സംഘം ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധനക്ക് ശേഷം ഇവരെ ആശുപത്രിയിൽ നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. പ്രതികളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. പ്രത്യേക ജഡ്ജി ഇവിടെയെത്തും. മൂന്നരയ്ക്കും നാലിനും ഇടയിലായിരിക്കും പ്രതികളെ ഹാജരാക്കുക.

നിലവിൽ എൻഐഎ ആസ്ഥാനത്തേക്കാണ് പുറപ്പെട്ടതെന്നാണ് വിവരം. പ്രാഥമികമായി ചോദ്യംചെയ്ത ശേഷം പ്രതികളെ എന്‍ ഐ എ പ്രത്യേക കോടതയില്‍ ഹാജരാക്കും. പ്രതികളെ എത്തിക്കുന്ന കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത കാവലാണ്. ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌ എന്‍ഐഎ ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കുകയാണ്. പ്രദേശത്ത് കോൺഗ്രസ്സും കനത്ത പ്രതിഷേധം ഉയർത്തുകയാണ്.

വൈദ്യ പരിശോധനക്കും കോവിഡ് പരിശോധനക്കുമായാണ് പ്രതികളെ ആശുപത്രിയില്‍ എത്തിച്ചത്. ജില്ലാ ആശുപത്രിക്ക് മുന്നില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു ‌. ഞായറാഴ്ച രാവിലെ 11.15ഓടയൊണ് പ്രതികളുമായി എന്‍ ഐ എ വാളയാര്‍ അതിര്‍ത്തി കടന്നത്. അതിനിടെ കുതിരാനിൽ വെച്ച് പ്രതികളുമായി വരുന്ന വാഹനത്തിൽ ഒന്നിന്റെ ടയർ പഞ്ചറായി. തുടർന്ന് സന്ദീപിനെയും സ്വപ്‌നയെയും ഒരു വാഹനത്തിലാണ് കൊണ്ടുവന്നത്.

കേരളത്തിലേക്ക് പ്രവേശിച്ചത് മുതൽ വഴി നീളെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിരുന്നു. പലയിടത്തും വാഹനത്തിന് കരിങ്കൊടി കാണിക്കുകയും ചെയ്തു. നിലവിൽ പ്രതികളെ എത്തിക്കുന്ന എൻഐഎ കോടതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം നടക്കുകയാണ്. മറുവശത്ത് എൻഐഎക്ക് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകരും ഉണ്ട്.

ഇന്നലെ ഉച്ചയേ‍ാടെയാണു ബെംഗളൂരുവിലുള്ള സ്വപ്നയുടെയും സന്ദീപിന്റെയും താമസ സ്ഥലത്തെക്കുറിച്ച് അന്വേഷണ സംഘത്തിനു കൃത്യമായ വിവരം ലഭിച്ചത്. തുടർന്നു സുരക്ഷ ഏർപ്പെടുത്തി. വൈകിട്ട് ഏഴോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. യുഎപിഎ ചുമത്തിയാണു എൻഐഎ കേസെടുത്തിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com