സ്വർണക്കടത്ത് കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ; കൊച്ചിയിൽ എത്തിച്ചു

മലപ്പുറം പെരിന്തൽമണ്ണ സ്വദേശി റമീസ് ആണ് പിടിയിലായതെന്നാണ് സൂചന
സ്വർണക്കടത്ത് കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ; കൊച്ചിയിൽ എത്തിച്ചു

മലപ്പുറം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച്‌ നടത്തിയ സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി റമീസ് ആണ് പിടിയിലായതെന്നാണ് സൂചന. എൻഐഎ സംഘമാണ് ഇയാളെ പിടികൂടിയത്.

പ്രതികളുടെ പക്കല്‍ നിന്നും സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാളാണ് ഇയാൾ. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കൊച്ചിയിലെത്തിച്ചു. സ്വര്‍ണക്കടത്ത് കേസിലെ നാലാമത്തെ അറസ്റ്റാണ് ഇത്. സ്വര്‍ണം എങ്ങോട്ടേക്ക് പോകുന്നു എന്നതില്‍ വ്യക്തമായ സൂചന ഇയാളെ ചോദ്യം ചെയ്തതിലൂടെ കസ്റ്റംസിന് ലഭിച്ചു എന്നാണ് കരുതുന്നത്.

ഞാ‍യറാഴ്ച പുലര്‍ച്ചെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനായി ഉദ്യോഗസ്ഥര്‍ ഇയാളെ കൊണ്ടുപോകുകയായിരുന്നു. നയതന്ത്ര ബാഗേജ് ഉപയോഗിച്ച്‌ സ്വര്‍ണം കടത്താന്‍ വെള്ളിയാഴ്ച രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘമാണ് മലപ്പുറം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com