സ്വർണ്ണക്കടത്ത് കേസ്; സിബിഐ സംഘം കസ്റ്റംസ് ഓഫീസ് സന്ദര്‍ശിച്ചു
Top News

സ്വർണ്ണക്കടത്ത് കേസ്; സിബിഐ സംഘം കസ്റ്റംസ് ഓഫീസ് സന്ദര്‍ശിച്ചു

കേസില്‍ ഉദ്യോഗസ്ഥ ഇടപെടലുണ്ടോ എന്ന പ്രാഥമിക വിവരശേഖരത്തിനായാണ് സിബിഐ സംഘം എത്തിയതെന്നാണ് സൂചന. 

By News Desk

Published on :

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി വിവര ശേഖരണം നടത്തുന്നു. കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കഴിഞ്ഞ ദിവസം എൻഐഎയും കേസിൽ വിവരശേഖരണം നടത്തിയിരുന്നു.

സാധാരണഗതിയിൽ സിബിഐക്ക് ഇടപെടണമെങ്കില്‍ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടാവുന്ന സാഹചര്യം വേണം. ഈ കേസിലും സമാന തലത്തിൽ ഉദ്യോഗസ്ഥ ഇടപെടലുണ്ടോ ഇല്ലയോ എന്ന പ്രാഥമിക വിവരശേഖരത്തിനായാണ് സിബിഐ സംഘം എത്തിയതെന്നാണ് സൂചന. സിബിഐ അന്വേഷണം വേണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയരുന്ന സാഹചര്യത്തിൽ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടോ എന്ന് വിലയിരുത്താൻ കൂടിയാണ് ഈ സന്ദ‌ർശനം.

സ്വർണ്ണക്കടത്ത് കേസിൽ കോൺസുലേറ്റ് അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയയെചോദ്യം ചെയ്യാനുള്ള നടപടികള്‍ കസ്റ്റംസ് തുടങ്ങിയിട്ടുണ്ട്. ഇതിനായി കേന്ദ്രത്തിന്‍റെ അനുമതി തേടി കസ്റ്റംസ് കത്ത് നൽകിയിരുന്നു. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ കേന്ദ്ര പരോക്ഷ നികുതി ബോർഡിനാണ് കത്ത് നൽകിയത്. ബോർഡ് ,അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും.

Anweshanam
www.anweshanam.com