കനത്ത മഴ ഗംഗോത്രി ഹൈവേ അടച്ചു

കനത്ത മഴയെ തുടര്‍ന്ന് ഗംഗോത്രി ഹൈവേ അടച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയെ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവെച്ചത്.
കനത്ത മഴ ഗംഗോത്രി
ഹൈവേ അടച്ചു

ഉത്തര്‍ഖണ്ഡ്: കനത്ത മഴയെ തുടര്‍ന്ന് ഗംഗോത്രി ഹൈവേ അടച്ചു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയെ തുടര്‍ന്നാണ് ഇന്ന് രാവിലെ ( ജൂലായ് 04) ഹൈവേ ഗതാഗതം നിറുത്തിവച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട്. ഗംഗോത്രിയുമായി ഉത്തരകാശിയെ ബന്ധിപ്പിക്കുന്നതാണീ ഹൈവേ.

കനത്ത മഴയില്‍ ലാല്‍ദംഗ് മേഖലയില്‍ ഹൈവേയിലേക്ക് വ്യാപകമായ മണ്ണിടിച്ചിലുണ്ടായി. തുടര്‍ന്ന് ഹൈവേയിലെ ഗതാഗതം പൂര്‍ണമായും താറുമാറായി. അടച്ചിട്ട ഹൈവേയില്‍ ഗതാഗത നൗകര്യങ്ങള്‍ പുന:സ്ഥാപിക്കുന്നതിനായി ബോര്‍ഡ് റോഡ് ഓര്‍ഗനൈസേഷന്റെ മുന്‍കയ്യില്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് - ജില്ലാ ദുരിത നിവാരണ ഓഫിസര്‍ ദേവേന്ദ്ര പട്വല്‍ പറഞ്ഞു.

* Representational image

Related Stories

Anweshanam
www.anweshanam.com