വന്ദേഭാരത് മിഷനിലൂടെ അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ മടങ്ങിയെന്ന് കേന്ദ്രം
Top News

വന്ദേഭാരത് മിഷനിലൂടെ അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ മടങ്ങിയെന്ന് കേന്ദ്രം

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാര്‍ മടങ്ങിയെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍.

By News Desk

Published on :

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാര്‍ മടങ്ങിയെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍. 137 രാജ്യങ്ങളില്‍ നിന്നായി 5,03,990 പേരാണ് തിരികെയെത്തിയത്. ഇതില്‍ 94085 പേരും മലയാളികളാണ്‌. മെയ് ഏഴിന് ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. യുഎഇയില്‍ നിന്ന് 57,305 പേരാണ് തിരികെയെത്തിയത്. എയര്‍ ഇന്ത്യ വിമാനങ്ങളും 1,256 ചാര്‍ട്ടേഡ് വിമാനങ്ങളും എട്ട് നാവിക കപ്പലുകളും പദ്ധതിയുടെ ഭാഗമായി.

Anweshanam
www.anweshanam.com