ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം
Top News

ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം

മുംബൈയിലെ ബോറിവാലിയിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഇന്ന് പുലര്‍ച്ചെയോടെ തീപിടുത്തമുണ്ടായത്.

By News Desk

Published on :

മുംബൈയിലെ ബോറിവാലിയിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് തീപിടിത്തമുണ്ടായതെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു. പതിനാല് ഫയര്‍ എഞ്ചിനുകളും 13 ജംബോ ടാങ്കറുകളും തീ അണയ്ക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഷോപ്പിംഗ് കോംപ്ലക്‌സിനുള്ളിലെ ഒരു കടയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. ഷോപ്പിംഗ് കോമപ്ലക്‌സില്‍ 77 കടകളുണ്ടെന്നും അവയെല്ലാം മൊബൈല്‍ റിപ്പയറിംഗ് ഷോപ്പുകളാണെന്നും സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Anweshanam
www.anweshanam.com