സരിത് ഒന്നാം പ്രതി, സ്വപ്‌ന  രണ്ടാം പ്രതി; യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെുടുത്തി എൻ.ഐ.എ
Top News

സരിത് ഒന്നാം പ്രതി, സ്വപ്‌ന രണ്ടാം പ്രതി; യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെുടുത്തി എൻ.ഐ.എ

സ്വർണകടത്തിൽ നിന്നും ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നാണ് എൻ.ഐ.എ പരിശോധിക്കുന്നത്.

By News Desk

Published on :

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എൻ.ഐ.എ, എഫ്.ഐ.ആര്‍ തയാറാക്കി. നിലവില്‍ കസ്റ്റഡിയിലുള്ള സരിത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയുമാണ്. ഫൈസല്‍ ഫരീദ് എന്ന മൂന്നാം പ്രതിക്കായാണ് സ്വര്‍ണം കടത്തിയതെന്ന് എഫ്.ഐ.ആര്‍. സന്ദീപാണ് നാലാംപ്രതി. സ്വർണകടത്തിൽ നിന്നും ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നാണ് എൻ.ഐ.എ പരിശോധിക്കുന്നത്.

സ്വര്‍ണക്കടത്തില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെുടുത്തി എൻ.ഐ.എ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എൻ.ഐ.എ കേസുകളില്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് എൻ.ഐ.എ കോടതികളാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സ്വപ്നയ്ക്ക് എൻ.ഐ.എ യുടെ എഫ്.ഐ.ആർന്‍റെ പകര്‍പ്പ് നല്‍കാനും കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Anweshanam
www.anweshanam.com