പിതാവിന്റെ ആക്രമണം: ​​ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനെ നാളെ ഡിസ്​ചാര്‍ജ്​ ചെയ്യും
Top News

പിതാവിന്റെ ആക്രമണം: ​​ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനെ നാളെ ഡിസ്​ചാര്‍ജ്​ ചെയ്യും

കഴിഞ്ഞ 18ന് പുലര്‍ച്ചെയാണ് തലയിലെ രക്തസ്രാ​വത്തെ തുടര്‍ന്ന്​ അബോധാവസ്​ഥയിലായ​ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്

By News Desk

Published on :

കോലഞ്ചേരി: പിതാവിന്റെ ആക്രമണത്തില്‍ തലക്ക്​ പരിക്കേറ്റ്​ ​ചികിത്സയില്‍ കഴിയുന്ന രണ്ടുമാസം പ്രായമായ കുഞ്ഞിനെ നാളെ ഡിസ്​ചാര്‍ജ്​ ചെയ്യും. കുഞ്ഞിനെ അമ്മക്ക്​ കൈമാറും. തലക്ക്​ പരിക്കേറ്റ്​കുഞ്ഞ്​ ആഴ്​ചകളോളമായി കോല​ഞ്ചേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞ്​ മുലപ്പാല്‍ കുടിക്കുന്നുണ്ടെന്നും ദഹന പ്രക്രിയ സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 18ന് പുലര്‍ച്ചെയാണ് തലയിലെ രക്തസ്രാ​വത്തെ തുടര്‍ന്ന്​ അബോധാവസ്​ഥയിലായ​ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്​. കട്ടിലില്‍നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് അങ്കമാലി സ്വദേശികളായ ദമ്പതികൾ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നത്. തുടര്‍ന്ന്​ തലച്ചോറിലെ രക്തസ്രാവം നീക്കം ചെയുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് കുഞ്ഞിനെ റഫര്‍ ചെയ്തത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ നടത്തിയ ഇടപെടലിനൊടുവിലാണ് പിതാവിന്റെ ക്രൂരത പുറംലോകമറിഞ്ഞത്. പിതാവ്​ ക്രൂരമായി ഉപദ്രവിച്ചതായി കണ്ടെത്തിയതോടെ കണ്ണൂര്‍ ചാത്തനാട്ട്​ ഷൈജു തോമസിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

Anweshanam
www.anweshanam.com