മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ് ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന
Top News

മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ് ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന

രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്.

By News Desk

Published on :

തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന. രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. പരിശോധനയോട് പ്രതികരിക്കാന്‍ ശിവശങ്കര്‍ തയ്യാറായിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ശിവശങ്കരന്റെ ഫ്‌ലാറ്റില്‍ കസ്റ്റംസ് ആദ്യ പരിശോധന നടത്തിയത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപം ഹെദര്‍ ടവര്‍ എന്ന ഫ്‌ലാറ്റിലായിരുന്നു പരിശോധന. ഇന്നലെ ഒന്നരമണിക്കൂറോളം ഫ്‌ലാറ്റില്‍ കസ്റ്റംസ് തെരച്ചില്‍ നടത്തി.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. നടപടിക്ക് പിന്നാലെ ശിവശങ്കര്‍ 6 മാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

Anweshanam
www.anweshanam.com