സ്വര്‍ണ്ണക്കടത്ത് കേസില്‍ ബി.എം.എസ് നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
Top News

സ്വര്‍ണ്ണക്കടത്ത് കേസില്‍ ബി.എം.എസ് നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

എയര്‍ കാര്‍ഗോ അസോസിയേഷന്‍ ഇന്ത്യ നേതാവ് ഹരിരാജിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ബി.എം.എസ് നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. എയര്‍ കാര്‍ഗോ അസോസിയേഷന്‍ ഇന്ത്യ നേതാവ് ഹരിരാജിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. സ്വര്‍ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസില്‍ സമ്മര്‍ദ്ദം ചെലുത്തിയിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കസ്റ്റംസ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ തനിക്ക് കള്ളക്കടത്തുമായി ഒരു ബന്ധവുമില്ലെന്ന് ഹരിരാജ് പറഞ്ഞു.

Anweshanam
www.anweshanam.com