ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും
Top News

ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും

കേസിലെ ആസൂത്രകയെന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് ശിവശങ്കറിനെ ചോദ്യംചെയ്‌തേക്കും.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഐടി വകുപ്പ് സെക്രട്ടറി ശിവശങ്കറിനെയോട് വിശദീകരണം തേടും. കേസിലെ ആസൂത്രകയെന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് ശിവശങ്കറിനെ ചോദ്യംചെയ്‌തേക്കും. ആരോപണ വിധേയനായ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

അതിനിടെ സ്വപ്നക്കെതിരെ കേസുള്ള കാര്യം ഇന്റലിജന്‍സ് സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നിയമനം താന്‍ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് ഐടി സെക്രട്ടറി ശിവശങ്കരന്റെ നില കൂടുതല്‍ പരുങ്ങലിലായത്.

യുഎഇ കോണ്‍സലേറ്റില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തി എങ്ങനെ ഐടി വകുപ്പില്‍ ഉയര്‍ന്ന പദവിയില്‍ നിയമിക്കപ്പെട്ടു എന്ന ചോദ്യം ഇപ്പോഴും പ്രസക്തമായി തുടരുകയാണ്. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്വപ്നയ്ക്കായി തെരച്ചില്‍ തുടരുകയാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങള്‍ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

Anweshanam
www.anweshanam.com