സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
Top News

സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും.

By News Desk

Published on :

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. രണ്ടാം പ്രതി സ്വപ്‌ന സുരേഷ് , നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. ആലുവ ജനറല്‍ ആശുപത്രിയിലെ പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ദുബായിലുള്ള മൂന്നാംപ്രതി ഫാസില്‍ ഫരീദിന്റെ മൊഴി സുഹൃത്ത് മുഖേന എടുത്തതായി കസ്റ്റംസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മലപ്പുത്ത് പിടിയിലായ റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Anweshanam
www.anweshanam.com