ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു

ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 22 പേര്‍ക്കാണ്. ഇതില്‍ 14 പേരുടെയും രോഗ ഉറവിടം വ്യക്തമായിട്ടില്ല.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍;  നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു

തിരുവനന്തപുരം: ജില്ലയിലെ സ്ഥിതി അതീവ ഗുരുതരം. നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ മറ്റ് എല്ലാ റോഡുകളും അടച്ചു. ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 22 പേര്‍ക്കാണ്. ഇതില്‍ 14 പേരുടെയും രോഗ ഉറവിടം വ്യക്തമായിട്ടില്ല.

സംസ്ഥാനത്താദ്യമായി ഒരു ജില്ലയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചു. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലെ പൂന്തുറ വാര്‍ഡില്‍ 7 പേര്‍ക്കും മണക്കാട് 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത വാര്‍ഡുകളായ കമലേശ്വരം, ആറ്റുകാല്‍, വള്ളക്കടവ് എന്നിവിടങ്ങളിലും ചെമ്പഴന്തി വാര്‍ഡിലും രോഗം സ്ഥിരീകരിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം നഗരത്തില്‍ ഇന്നലെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെ ആറ് മുതല്‍ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com