മഞ്ചേരിയിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
Top News

മഞ്ചേരിയിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 26 ആയി ഉയർന്നു.

By News Desk

Published on :

മലപ്പുറം: കോവിഡ് നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളജിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് ഹാജി ആണ് മരിച്ചത്. 82 വയസായിരുന്നു. ഇദ്ദേഹത്തിന്‍റെ സ്രവ പരിശോധന ഫലത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജൂൺ 29ന് റിയാദിൽ നിന്നെത്തി നിരീക്ഷണത്തിലിരിക്കവേയാണ് മരണം. ജൂലൈ ഒന്നാം തീയതിയാണ് പനിയെ തുടർന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ജൂലൈ മൂന്നിന് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. അർബുദത്തിന് ചികിത്സ തേടിയിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 26 ആയി ഉയർന്നു.

മരിച്ച വ്യക്തിയുമായി ബന്ധമുള്ളയാളുകളെ നിരീക്ഷണത്തിലാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

Anweshanam
www.anweshanam.com