എറണാകുളം ജില്ലയില്‍ അതീവ ജാഗ്രത; 12 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി
Top News

എറണാകുളം ജില്ലയില്‍ അതീവ ജാഗ്രത; 12 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി

എറണാകുളം മാര്‍ക്കറ്റിന് പുറമേ ആലുവ, ചമ്പക്കര, വരാപ്പുഴ മാര്‍ക്കറ്റുകളും പൂര്‍ണമായി അടച്ചു.

By News Desk

Published on :

എറണാകുളം: സമ്പര്‍ക്കം മൂലം ഉള്ള രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ അതീവ ജാഗ്രത. പുതിയ 12 ഹോട്ട്സ്പോട്ടുകള്‍ കൂടി ഏര്‍പ്പെടുത്തി. എറണാകുളം മാര്‍ക്കറ്റിന് പുറമേ ആലുവ, ചമ്പക്കര, വരാപ്പുഴ മാര്‍ക്കറ്റുകളും പൂര്‍ണമായി അടച്ചു. പരിശോധനകള്‍ വര്‍ധിപ്പിക്കാനും ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

13 ഹോട്ട്സ്പോട്ടുകളാണ് ആലുവയില്‍ മാത്രമുള്ളത്. ചെല്ലാനത്തും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ 10 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ചെല്ലാനം പഞ്ചായത്ത് പൂര്‍ണ്ണമായും കണ്ടൈയ്ന്‍മെന്റ് സോണാക്കി.

ക്ലസ്റ്റര്‍ കണ്ടൈയ്ന്‍മെന്റായി തിരിച്ച് ഭൂരിഭാഗം പേരിലും പരിശോധന നടത്താനാണ് തീരുമാനം. കര്‍ശന നിയന്ത്രണങ്ങളാണ് കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ ഉള്ളത്. നിലവില്‍ 215 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

Anweshanam
www.anweshanam.com