കോവിഡ്: കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗികള്‍ വര്‍ദ്ധിക്കുന്നു
Top News

കോവിഡ്: കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗികള്‍ വര്‍ദ്ധിക്കുന്നു

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം കൂടിയതോടെ സംസ്ഥാനം ആശങ്കയില്‍.

By News Desk

Published on :

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം കൂടിയതോടെ സംസ്ഥാനം ആശങ്കയില്‍. 302 പേര്‍ക്കാണ് എട്ട് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാത്രം 158 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

കൂടുതല്‍ രോഗ വ്യാപനം ഉണ്ടായ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശനനടപടികള്‍ സ്വീകരിക്കും. രോഗ വ്യാപനം കൂടിയ ഇടങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.

കന്യാകുമാരി ഉള്‍പ്പെടെ തമിഴ്‌നാടില്‍നിന്നുള്ളവര്‍ ചികിത്സക്കായി എത്തുന്നതിനാല്‍ ആശുപത്രികളില്‍ പ്രത്യേക ഒപി തുടങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം വന്നാല്‍ പെട്ടെന്ന് ഗുരുതരമാകുമെന്നതിനാല്‍ വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ഈ വിഭാഗക്കാര്‍ റിവേഴ്സ് ക്വാറന്റൈന്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

Anweshanam
www.anweshanam.com