കോവിഡ്; റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമത്
Top News

കോവിഡ്; റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമത്

അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമതെത്തി.

By News Desk

Published on :

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 6.90 ലക്ഷം കടന്നതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതെത്തി. അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. രാജ്യത്ത് കോവിഡ് ബാധ സങ്കീര്‍ണ്ണമായി തുടരുകയാണ്. മൊത്തം രോഗികളുടെ 80 ശതമാനം ഇപ്പോഴും മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 6555 കേസുകളും 151 മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 63 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 1500 കടന്നു. ഡല്‍ഹിയില്‍ ഇന്നലെ 2244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 99,444 ആയി. കര്‍ണാടകയിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ മാത്രം 1925 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Anweshanam
www.anweshanam.com