സൗദി അറേബ്യയില്‍ രോഗബാധിതര്‍ 2.17ലക്ഷം കടന്നു
Top News

സൗദി അറേബ്യയില്‍ രോഗബാധിതര്‍ 2.17ലക്ഷം കടന്നു

24 മണിക്കൂറിനിടെ 3,392 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

By News Desk

Published on :

റിയാദ്: സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2.17ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,392 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,17,108 ആയി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞദിവസം 5,205 പേര്‍ രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലം അറിയിച്ചു. നിലവില്‍ 154,839 പേരാണ് ചികിത്സയില്‍ തുടരുന്നത്. 49 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2,017 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദില്‍ നിന്നാണ്. 308 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 11,941,774 ആയി ഉയര്‍ന്നിട്ടുണ്ട്. 545,652 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Anweshanam
www.anweshanam.com