തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 40 പേരില്‍ 12 പേരുടെയും ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള ജില്ലയായി തിരുവനന്തപുരം തുടരുന്നു.
തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 40 പേരില്‍ 12 പേരുടെയും ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള ജില്ലയായി തിരുവനന്തപുരം തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 40 പേരില്‍ 12 പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ വിദേശത്തു നിന്നും 2 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്. 21 സമ്പര്‍ക്ക കേസുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച പൂന്തുറയില്‍ ഇന്നലെ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൂന്തുറയില്‍ രോഗം ബാധിച്ചവരുടെ എണ്ണം കുറയുകയാണെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തി. പൂന്തുറയോട് ചേര്‍ന്നു കിടക്കുന്ന ബീമാപള്ളിയില്‍ നിന്ന് 3 കേസും വള്ളക്കടവ് 2 കേസും റിപ്പോര്‍ട്ട് ചെയ്തു. ഫോര്‍ട്ട്, മന്നം നഗര്‍, വര്‍ക്കല, പാറശാല തുടങ്ങി 14 കേസുകള്‍ ഉറവിട മറിയാത്തവയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ് പ്രത്യേകത. പൂന്തുറക്കായി നിയോഗിച്ച ദ്രുത പ്രതികരണ സംഘത്തിന്റെ ക്യാമ്പ് ഓഫീസ് പൂന്തുറ പുത്തന്‍ പള്ളി മദ്രസ ഹാളില്‍ തുടങ്ങി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com