കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 35 പേര്‍ക്ക് രോഗമുക്തി
Top News

കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 35 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ക്ക് രോഗം ഭേദമായി.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ക്ക് രോഗം ഭേദമായി. 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്തുനിന്ന് വന്നവരും 65 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. രണ്ട് പേരാണ് കോവിഡ് രോഗ ബാധയെ തുടര്‍ന്ന് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മുഹമ്മദ്(82), എറണാകുളം മെഡിക്കല്‍ കോളേജില്‍ യൂസഫ് സെയ്ഫുദ്ദീന്‍(66) എന്നിവരാണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ 35 പേരും, കൊല്ലം 11, ആലപ്പുഴ 15, തൃശൂര്‍ 14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍കോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് രോഗംസ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. ഇതുവരെ 5622 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2252 പേരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 9927 സാംപിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 1,83,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2075 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 384 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ ആകെ 2,04,452 സാംപിളുകളാണു പരിശോധനയ്ക്കായി അയച്ചത്. 4179 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 60.006 സാംപിളുകള്‍ ശേഖരിച്ചതില്‍ 57,804 സാംപിളുകള്‍ നെഗറ്റീവ് ആയി.

Anweshanam
www.anweshanam.com