സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 143 പേര്‍ക്ക് രോഗമുക്തി
Top News

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 143 പേര്‍ക്ക് രോഗമുക്തി

രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 76 പേരും സമ്പർക്കം മൂലം 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

By News Desk

Published on :

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേര്‍ക്ക് രോഗമുക്തി. രണ്ട് മരണം .മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്ത സമ്മേളനത്തില്‍ ഈ കാര്യങ്ങള്‍ അറിയിച്ചത് .

ആലപ്പുഴ ജില്ലയില്‍ കണ്ടയ്നമെന്റ് സോണുകളുടെ എണ്ണം കൂടി . മലപ്പുറം പെരിന്തല്‍മണ്ണ ഉണക്കമീന്‍ മാര്‍ക്കറ്റ് അടച്ചു . മാര്‍ക്കറ്റ് ജീവനക്കാരാണ് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി . രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 76 പേരും സമ്പർക്കം മൂലം 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഐടിബിപി രണ്ട്, ബിഎസ്എഫ് രണ്ട്, ബിഎസ്ഇ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.2104 സാമ്പിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു.

ഇന്ന് രോഗമുക്തിനേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് - തിരുവനന്തപുരം ആറ്, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം ആറ്, ഇടുക്കി നാല്, എറണാകുളം മൂന്ന്,തൃശ്ശൂര്‍ 17, പാലക്കാട് ഏഴ്, മലപ്പുറം 15, കോഴിക്കോട് നാല്, കണ്ണൂ ഒന്ന്

സംസ്ഥാനത്ത് 195 ഹോട്ട്സ്പോട്ടുകള്‍ ഉണ്ട്.പുതുതായി 16 ഹോട്ട്സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് 69 പേര്‍ രോഗബാധിതരായിട്ടുണ്ട്.അവരില്‍ 46 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചിട്ടുള്ളത്.സമ്ബര്‍ക്ക വ്യാപന രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതും വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

Anweshanam
www.anweshanam.com