ശാസ്താംകോട്ടയിലും സമൂഹ വ്യാപന സാധ്യത ഉയരുന്നു

ഒരാളില്‍ നിന്ന് നിരവധി പേര്‍ക്ക് രോഗം പകര്‍ന്നു. ഇന്നലെ പോസിറ്റീവായ ഭൂരിഭാഗം കേസുകളുടെയും ഉറവിടം ആറാം തിയതി രോഗം സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയാണ്.
ശാസ്താംകോട്ടയിലും സമൂഹ വ്യാപന സാധ്യത ഉയരുന്നു

കൊല്ലം: കോവിഡ് രോഗ ബാധ രൂക്ഷമായ സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലും കോവിഡ് സമൂഹ വ്യാപന സാധ്യത ഉയരുന്നു. ഒരാളില്‍ നിന്ന് നിരവധി പേര്‍ക്ക് രോഗം പകര്‍ന്നു. ഇന്നലെ പോസിറ്റീവായ ഭൂരിഭാഗം കേസുകളുടെയും ഉറവിടം ആറാം തിയതി രോഗം സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയാണ്. ഇന്നലെ 28 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മത്സ്യ വ്യാപാരിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com