തിരുവനന്തപുരം ജില്ലയില്‍ ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നു
Top News

തിരുവനന്തപുരം ജില്ലയില്‍ ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നു

608 പേര്‍ ചികിത്സയിലുള്ള ജില്ല, സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയായി തുടരുകയാണ്.

By News Desk

Published on :

തിരുവനന്തപുരം: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക ഉളവാക്കുന്നു. വെങ്ങാനൂര്‍, കോട്ടപ്പുറം, പൂവച്ചല്‍ മേഖലകളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ ജില്ലാഭരണകൂടം ഗൗരവത്തോടെയാണ് കാണുന്നത്. 608 പേര്‍ ചികിത്സയിലുള്ള ജില്ല, സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയായി തുടരുകയാണ്. പൂവച്ചല്‍, കാട്ടാക്കട പഞ്ചായത്തുകളില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്നു. തീരപ്രദേശങ്ങളിലും ജാഗ്രത തുടരുകയാണ്.

അതേസമയം പൂന്തുറയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. ഇന്നലെ പുതുതായി 19 കേസുകളാണ് പൂന്തുറയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 19 പേരെയും പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ സജ്ജീകരിച്ച താല്ക്കാലിക കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Anweshanam
www.anweshanam.com