പ്രതിദിന കേസുകള്‍ 28,000 കടന്നു; എട്ടര ലക്ഷത്തിലേക്ക് രാജ്യത്തെ കോവിഡ് രോഗികൾ

24 മണിക്കൂറില്‍ 551 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതോടെ, രാജ്യത്തെ കോവിഡ് മരണ സംഖ്യ 22,674 ആയി ഉയര്‍ന്നു
പ്രതിദിന കേസുകള്‍ 28,000 കടന്നു; എട്ടര ലക്ഷത്തിലേക്ക് രാജ്യത്തെ കോവിഡ് രോഗികൾ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 28,000 കവിഞ്ഞു. 28,637 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 551 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കോവിഡ് രോഗബാധിതരുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ കൊവിഡ്‌ രോഗികളുടെ എണ്ണം 8,49,553 ആയി.

ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നലെയുണ്ടായത്. 24 മണിക്കൂറില്‍ 551 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതോടെ, രാജ്യത്തെ കോവിഡ് മരണ സംഖ്യ 22,674 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ 292258 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ഇതുവരെ 534621 പേര്‍ക്ക് രോഗം ഭേദമായി. 62.92 ശതമാനമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

അതേസമയം, ഓക്സിജന്‍ സഹായം വേണ്ട കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഉയരുകയാണെന്ന് ആരാഗ്യമന്ത്രാലയം അറിയിച്ചു. 7 ശതമാനം പേര്‍ക്ക് ഓക്സിജന്‍ സഹായം വേണ്ടി വരുന്നു. കഴിഞ്ഞ മാസം ഇത് 5 ശതമാനമായിരുന്നു എന്ന് ആരാഗ്യമന്ത്രാലയം പറയുന്നു.

Related Stories

Anweshanam
www.anweshanam.com