ബാലമന്ദിരത്തിലെ പെൺകുട്ടികൾക്ക് കോവിഡ്: യുപി സർക്കാരിനോട് റിപ്പോർട്ട് തേടി സുപ്രീംകോടതി
Top News

ബാലമന്ദിരത്തിലെ പെൺകുട്ടികൾക്ക് കോവിഡ്: യുപി സർക്കാരിനോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

രാജ്യത്തെ സർക്കാർ അധീന ബാല മന്ദരിങ്ങളിലെ ക്ഷേമ - സുരക്ഷ നടപടികളിലെ വീഴ്ചകളിൽ കോടതി കടുത്ത അസംതൃപ്തി രേഖപ്പെടുത്തി.

By News Desk

Published on :

ന്യൂഡൽഹി: ബാലമന്ദിരത്തിലെ അന്തേവാസികൾക്ക് കോവിഡ് ബാധയെന്ന വാർത്തയെകുറിച്ച് യുപി സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി സുപ്രീംകോടതി. യുപി കാൺപൂരിലെ സർക്കാർ

നിയയന്ത്രണത്തിലുള്ള ബാല മന്ദിരത്തിലെ 58 പെൺ കുട്ടികൾക്ക് കോവിഡ് - 19 എന്ന വാർത്ത ജുൺ 21നാണ് പ്രസിദ്ധികരിക്കപ്പെട്ടത്. ഇതിൽ അഞ്ച് പെൺകുട്ടികൾ ഗർഭിണികളാണെന്നും ഒരു കുട്ടി എച്ച്ഐവി ബാധിതയാന്നെന്നുമായിരുന്നു റിപ്പോർട്ടുകൾ.

രാജ്യത്തെ സർക്കാർ അധീന ബാല മന്ദരിങ്ങളിലെ ക്ഷേമ - സുരക്ഷ നടപടികളിലെ വീഴ്ചകളിൽ കോടതി കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. കുട്ടികളുടെ ക്ഷേമ- സുരക്ഷ നടപടികളെപ്രതി സംസ്ഥാന സർക്കാരുകളോട് വിശദമായ റിപ്പോർട്ട് സമർപ്പിയ്ക്കണമെന്ന ഉത്തരവ് ഏപ്രിൽ മൂന്നിന് ഉന്നത നീതിപീഠം പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യത്തിൽ ചില സർക്കാരുകൾ ഇനിയും ഉത്തരവ് പാലിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ന് ഹിയറങ്ങിൽ സംസ്ഥാന സർക്കാരുകളോട് ജൂലായ് 10 നുള്ളിൽ വിശദമായ സ്റ്റേറ്റ്മെൻ്റ് ഫയൽ ചെയ്യണമെന്ന കർശന നിർദ്ദേശവും കോടതി നൽകി. ജലായ് 13 നാണ് അടുത്ത കേസ് - ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സ്വമേധയാണ് സുപ്രീം കോടതി ഇക്കാര്യത്തിലിട്ടപ്പെട്ടത്. ഈ കൊറോണക്കാലത്ത് കുട്ടികൾ സുരക്ഷതരല്ലെന്നതിൽ സുപ്രീം കോടതിയുടെ ആശങ്കയാണ് ഇവിടെ വ്യക്തമായത്. കോവിഡ് ബാധിതരായ പെൺകുട്ടികൾക്ക് ചികിത്സ സൗകര്യങ്ങളുറപ്പുവരുത്തുന്നതിൽ കോടതി ഇടപ്പെടൽ ആവശ്യപ്പെട്ട് അപർണ ഭട്ട് എന്ന വക്കീൽ കോടതിയെ സമീപിച്ചിരുന്നു. ഇന്ന് (ജുലായ് 07) വീഡിയോ കോൺഫ്രൻസിലൂടെ കേസ് കേൾക്കുന്നതിനിടെ ചെന്നൈയിലെ സർക്കാർ നിയന്ത്രിത ബാലമന്ദിരത്തിൽ കോവിഡ് ബാധിച്ച 35 പെൺകുട്ടികൾക്ക് തമിഴ് നാട് സർക്കാർ നൽകിയ ചികിത്സാ സൗകര്യങ്ങളിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി.

Anweshanam
www.anweshanam.com