കോവിഡ്: പൂന്തുറയില്‍ സമ്പര്‍ക്ക രോഗികള്‍ കൂടുന്നു; ആശങ്ക
Top News

കോവിഡ്: പൂന്തുറയില്‍ സമ്പര്‍ക്ക രോഗികള്‍ കൂടുന്നു; ആശങ്ക

പുതുതായി 95 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചല്‍ 77 പേരും പൂന്തുറയിലാണ്.

By News Desk

Published on :

തിരുവനന്തപുരം: കോവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ പൂന്തുറയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പുതുതായി 95 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചല്‍ 77 പേരും പൂന്തുറയിലാണ്. ഇതിനകം സൂപ്രര്‍ സ്‌പ്രെഡ് സംഭവിച്ച പൂന്തുറയില്‍ പ്രത്യേക ക്ലസ്റ്ററാക്കി പരിശോധനയും പ്രതിരോധനടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മൂന്ന് ദിവസം കൊണ്ട് 217 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആളുകള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ പൂന്തുറയില്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെ 500 ല്‍ പരം പൊലീസുകാരെ വിന്യസിച്ചു. പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ അതിതീവ്ര കണ്ടെയിന്‍മെന്റ് സോണുകളായും ചുറ്റുമുള്ള അഞ്ച് വാര്‍ഡുകള്‍ ബഫര്‍ സോണുകളായും തിരിച്ചിട്ടുണ്ട്. നഗരത്തിലെ കടകംപള്ളി, പേട്ട മേഖലയിലും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നഗരത്തിന് പുറത്ത് ആര്യനാടും ജാഗ്രത പാലിക്കേണ്ട സ്ഥിതിയാണ്.

Anweshanam
www.anweshanam.com