കോവിഡും കേരളവും; അന്വേഷണം
Top News

കോവിഡും കേരളവും; അന്വേഷണം

കൊറോണ ബാധിതരിൽ ബഹുഭൂരിപക്ഷവും ചികിത്സയിലൂടെ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ് എന്നതിനാൽ അതിരുവിട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നോർക്കാം.

By Ruhasina J R

Published on :

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്, അത് രണ്ട് ഘട്ടമായി വീണ്ടും നീട്ടുകയും ചെയ്തു. ലോക്ക് ടൗണിൻറ്റെ ആദ്യഘട്ടത്തെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം, ഏറ്റവും വലിയ ലോക്ക്ഡൗണിലേയ്ക്ക് വീഴുന്നത് ദക്ഷിണേഷ്യയും ലോകരാജ്യങ്ങളും അത്ഭുതത്തോടെയും ആശങ്കയോടെയും നോക്കി കണ്ടു. എന്നാൽ കേരളം മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ മുൻകരുതൽ എടുത്തിരുന്നു. കേരളത്തിൽ ആദ്യമായി കോവിഡ് കേസ് രേഖപ്പെടുത്തിയത് 2020 ജനുവരി 30-ന് തൃശൂരിലാണ്.

എന്താണ് റെഡ്/കണ്ടയൻമെൻ്റ് സോണിലെ നിയന്ത്രണങ്ങൾ?

 • റെഡ് സോൺ/കണ്ടയിൻമെന്റ് സോണുകളിലെ (ഹോട് സ്പോട്ടുകളില്‍ പൊലീസ് മാര്‍ക്ക് ചെയ്ത മേഖല) നിയന്ത്രണങ്ങൾ:

 • കണ്ടയിൻമെന്റ് സോണുകളില്‍ ജനം വീടിന് പുറത്തിറങ്ങരുത്.

 • കണ്ടയിൻമെന്റ് സോണുകളില്‍ പ്രവേശനത്തിനും പുറത്തേക്കു പോകുന്നതിനും രണ്ടു പോയിന്‍റുകള്‍ മാത്രം.

 • ഈ പോയിന്‍റുകള്‍ റവന്യൂ/ പൊലീസ് പാസ് മുഖേന നിയന്ത്രിക്കും.

 • കണ്ടയിൻമെന്റ് സോണുകളില്‍ അവശ്യ ഭക്ഷ്യ വസ്തുക്കള്‍ മരുന്നുകള്‍ എന്നിവ ആവശ്യമുള്ളവര്‍ക്ക് സന്നദ്ധ സേവകര്‍ വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കും.

 • പാചകവാതക വിതരണം ആഴ്ചയില്‍ ഒരു ദിവസം മാത്രം.

 • ഈ മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു മാത്രമായി പ്രവര്‍ത്തിക്കും.

 • റേഷന്‍ കടകള്‍ ഒഴികെയുള്ള കടകളോ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കാന്‍ പാടില്ല.

 • കുടിവെള്ള, വൈദ്യുതി തകരാറുകള്‍ അതത് വകുപ്പുകള്‍ അടിയന്തരമായി പരിഹരിക്കണം.

 • ഹോട്സ്പോട്ടുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍:

 • അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ പൊതുജനം വീടിന് പുറത്തിറങ്ങാവൂ.

 • പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം കര്‍ശനമായി പാലിക്കുകയും വേണം.

 • അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തിലിറക്കരുത്.

 • അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വിൽക്കുന്ന കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വാതക വിതരണ സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രം പ്രവര്‍ത്തിക്കാം.

 • ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കരുത്.

 • കമ്മ്യൂണിറ്റി കിച്ചനുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാം.

 • മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഹോട്സ്പോട്ടിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.

  കേരളത്തിലെ നിലവിലെ കണ്ടയ്‌മെന്റ് സോണുകൾ

  ഇടുക്കി -4

  കണ്ണൂർ - 48

  കാസർഗോഡ് -26

  കൊല്ലം - 11

  പാലക്കാട് - 35

  കോട്ടയം - 7

  തിരുവനന്തപുരം - 6

  മലപ്പുറം - 8

  എറണാകുളം - 1

  പത്തനംതിട്ട - 1

  തൃശൂർ - 4

ബ്രക്ക് ദ ചെയിൻ

കോവിഡ് 19 വ്യാപനം തടയാൻ കേരള സർക്കാർ ആരോഗ്യ വകുപ്പ് ബ്രക്ക് ദ ചെയിൻ എന്ന ക്യാമ്പയിന് തുടക്കം കുറിച്ചു. ഫലപ്രദമായി കൈ കഴുകി വ്യക്തി ശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുക എന്നതാണ് ബ്രക്ക് ദ ചെയിന്റെ ലക്ഷ്യം.

കോവിഡ് - 19 മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ ഫോഴ്സ്, സിവില്‍ സപ്ലൈസ്, ജലഅതോറിറ്റി, വൈദ്യുതി ബോര്‍ഡ് എന്നിവയുടെ ഓഫിസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റ് ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. എന്ന തീരുമാനവുമായാണ് കേരള സർക്കാർ മുന്നോട്ടുപോയത്. അത് വിജയത്തിലേക്കാണ് നയിച്ചത്. ഇത്തരമൊരു നിലപാട് ഒരുപക്ഷെ ലോകരാജ്യങ്ങൾക്കിടയിൽ കേരളത്തെക്കുറിച്ച് ചർച്ചചെയ്യാൻ അവസരം നൽകി.

കോവിഡ് കാലത്ത് ഏറെ വിവാദങ്ങളുംചർച്ചയ്യും ചെയ്യപ്പെട്ട ഒന്നാണ് പ്രവാസികളുടെ മടക്കയാത്ര. എന്നാൽ സംസ്ഥാന സർക്കാർ കൈവിടാതെ അവരെ തിരിച്ചുകൊണ്ടുവന്നു. അവർക്ക് ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്തി. ഒരു പരിധി വരെ ഇതിൽ സംസ്ഥാന സർക്കാർ വിജയം കൈവരിച്ചു.

പ്രവാസികളുടെ മടക്കയാത്രയെ തുടർന്ന് കോവിഡ് 19 ഒരു പക്ഷെ സാമുഹ്യഅകലത്തേക്കാളും മാനസിക അകലത്തിനാണ് പ്രാധാന്യം നൽകിയത്. കേരളത്തിന്റെ വികസനത്തിനു നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ് നമ്മുടെ പ്രവാസി സഹോദരങ്ങള്‍. കോവിഡ് മഹാമാരി ഇപ്പോള്‍ ഏറ്റവുമധികം കഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നതും നമ്മുടെ പ്രവാസികളെ തന്നെ.

സംസ്ഥാനത്ത് കോവിഡ് വ്യാപനവും ക്വാറന്റീന്‍ ലംഘനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ്. എന്നാൽ ഇതിനെതിരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപടികളുമായി മുന്നോട്ട് വന്നത്. കൂടാതെ ആരും പട്ടിണി കിടക്കരുത്", ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി കിച്ചൺ(1400+) പോലുള്ള ആശയങ്ങൾ മുന്നോട്ട് വെച്ച സംസ്ഥാനം കേരളമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളി ക്യാമ്പുകള്‍(5500+) പ്രവര്‍ത്തിക്കുന്നതും കേരളത്തിൽ ആണ്

എല്ലാക്കാലത്തും മാതൃകാപരമായ പൗരബോധം പ്രകടമാക്കിയിട്ടുള്ള ജനതയാണ് നാം. സഹജീവികളോടുള്ള കരുതൽ ഈ പൗരബോധത്തിന്റെ ആണിക്കല്ലാണുതാനും. ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിട്ടുള്ള കൊറോണ ബാധയുടെ ഈ നാളുകൾ നമ്മുടെ പൗരബോധവും ഉത്തരവാദിത്ത ബോധവും തെളിയിക്കാനുള്ള അവസരം കൂടിയാണ്.

നമ്മുടെ രാജ്യത്തും ലോകമാകെത്തന്നെയും കൊറോണ ബാധിതരിൽ ബഹുഭൂരിപക്ഷവും ചികിത്സയിലൂടെ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ് എന്നതിനാൽ അതിരുവിട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നോർക്കാം. ഭയമോ ആശങ്കയോ കൂടാതെ ആത്മവിശ്വാസത്തിന്റെ കൈപിടിച്ചാവണം നാം കൊറോണയോടു പടപൊരുതാൻ. കേരളത്തിന്റെ അതിജീവനശേഷി നമുക്ക് ഈ പോരാട്ടത്തിൽ ഊർജം പകരുമെന്നു തീർച്ച. കൂട്ടായ്മ കൊണ്ടും കരുതൽ കൊണ്ടും ഏകോപനശേഷി കൊണ്ടും രണ്ടുതവണ നിപ്പയെ നാം തോൽപിച്ചതാണെന്നു നമ്മെത്തന്നെ വീണ്ടും ഓർമിപ്പിക്കാം. ഏതു പകർച്ചവ്യാധിയോടും പതിവായി സമൂഹം കാണിച്ചുപോരുന്ന മുൻകരുതൽ കുറെക്കൂടി ഉണ്ടാവണമെന്നു മാത്രമാണ് ഇപ്പോഴത്തെ സാഹചര്യം ഓർമിപ്പിക്കുന്നത്.

തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കാതിരിക്കുക എന്നതുകൂടി ഈ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. രോഗബാധയുടെ വ്യാപനത്തെക്കുറിച്ചും രക്ഷാമാർഗങ്ങളെക്കുറിച്ചും ആരോഗ്യ വകുപ്പ് സമഗ്രമായ വിശദാംശങ്ങൾ കൃത്യമായി നൽകുന്നുണ്ടെന്നിരിക്കെ, ഊഹിച്ചും സത്യാവസ്ഥ മറച്ചുവച്ചുമൊക്കെയുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതു സമൂഹത്തോടുതന്നെയുള്ള കുറ്റമായി മാറുന്നു. വ്യാജവാർത്തകൾ നിർമിക്കുന്നതും സമൂഹമാധ്യമങ്ങളിൽ ഫോർവേഡ് ചെയ്യുന്നതുമൊക്കെ ശിക്ഷാർഹമായ കുറ്റംതന്നെയാണെന്നു മനസ്സിലാക്കണം. വ്യാജവാർത്തകൾക്കെതിരെ കർശനനടപടി ഉണ്ടാവുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്.

കോവിഡ് സംബന്ധിച്ച സഹായത്തിനും സംശയനിവാരണത്തിനും സർക്കാരും ആരോഗ്യ വകുപ്പും സദാ സന്നദ്ധമാണെന്നുകൂടി ഓർമിക്കാം. ഇന്ത്യയിൽത്തന്നെ ആദ്യമായി കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട സംസ്ഥാനമായിട്ടുപോലും ഇതിനെതിരെ സർവസജ്ജമായി, മാതൃകാപരമായി പോരാട്ടം നടത്തുന്നതിനു കേന്ദ്ര സർക്കാരിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയതാണു കേരളം. മാസ്കിനും മരുന്നുകൾക്കും അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡോക്ടർമാരുടെ നിർദേശമില്ലാതെ ആരും മരുന്നു വാങ്ങരുതെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞതും ഗൗരവത്തോടെ കാണണം.

കൊറോണ വൈറസ് രോഗത്തിനെതിരായ (കോവിഡ് 19) പോരാട്ടത്തിൽ മാതൃകാപരമായ മുൻകരുതലാണു കേരള സർക്കാർ സ്വീകരിച്ചി‌ട്ടുള്ളത്. ഓരോ പൗരന്റെയും സഹകരണം കൊണ്ടു മാത്രമേ, ഈ മുൻകരുതൽ വിജയത്തിലെത്തൂ. രോഗബാധ വ്യാപകമായിട്ടുള്ള രാജ്യങ്ങളിലൂടെ സഞ്ചരിച്ചു നാട്ടിലെത്തിയവരും അവരുമായി ബന്ധപ്പെടാനിടയായവരും അക്കാര്യം മറച്ചുവയ്ക്കുന്നത് സഹജീവികളോടു ചെയ്യുന്ന തെറ്റാണ്. ഇങ്ങനെയുള്ളവർ വിവരം ബന്ധപ്പെട്ടവരെ അറിയിച്ച് കരുതൽചികിത്സ നേടാനും മു‍ൻകരുതലെടുക്കാനും ഒട്ടും വൈകരുത്. അവരവരോടു മാത്രമല്ല, സമൂഹത്തോടു തന്നെയുള്ള ഉത്തരവാദിത്തമാണിത്.

രോഗബാധിത രാജ്യങ്ങളിൽനിന്ന് എത്തുന്നവർ വിവരം മറച്ചുവയ്ക്കുന്നതു നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണം ഉണ്ടായിട്ടും വിവരം അറിയിച്ചില്ലെങ്കിൽ കേസെടുക്കാം. സ്വയം അറിയിക്കാത്തവരെക്കുറിച്ചു സമീപവാസികൾക്കു പൊലീസിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കാം.

ശുചിത്വവും കരുതലും ജാഗ്രതയും കൊണ്ടു കൊറോണയെ തോൽപിക്കാൻ നമുക്കാവും; ആവണം. അതിനുവേണ്ടത് ഓരോ പൗരന്റെയും സാമൂഹികബോധവും ഉത്തരവാദിത്ത ബോധവും തന്നെയാണ്. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ അക്ഷരംപ്രതി പാലിച്ചും സംയമനം പാലിച്ചും കൊറോണയെ നമുക്കു തോൽപിക്കാം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും അവലോകനയോഗവും, അതിന് ശേഷം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും റവന്യു മന്ത്രിയും ചീഫ് സെക്രട്ടറിയും കൂടി പത്രസമ്മേളനം നടത്തി സ്ഥിതിഗതികൾ ജനങ്ങളെ നേരിട്ട് അറിയിക്കുന്ന ഏക സംസ്ഥാനവും കേരളമാണ്, അത് നൽകുന്ന ആശ്വാസവും ആത്മവിശ്വാസവും ആണ് നമ്മുടെ കരുത്ത്.

സർക്കാർ ഒപ്പമല്ല, മുന്നിൽ തന്നെ ഉണ്ടാവും...

Anweshanam
www.anweshanam.com