സംസ്ഥാനത്ത് ഇന്ന് 112 പേര്‍ക്ക് രോഗമുക്തി
Top News

സംസ്ഥാനത്ത് ഇന്ന് 112 പേര്‍ക്ക് രോഗമുക്തി

193 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്.

By News Desk

Published on :

തിരുവനന്തപുരം: 112 പേരാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് നെഗറ്റീവ് ആയത്. തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തരായവരുടെ പട്ടിക.

അതെസമയം, 24 മണിക്കൂറിനകം 11, 693 സാമ്പിളുകളാണ് പരിശോധിച്ചത്. 152112 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 3512 പേര്‍ ആശുപത്രിയിലാണ്. 472 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിലാക്കിയത്. 2,76,878 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4528 സാമ്പിളുകളടെ ഫലം വരാനുണ്ട്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി 70,112 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. അതില്‍ 66,132 സാമ്പിളുകള്‍ നെഗറ്റീവായി.

193 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നിന്നാണ് പ്രൈമറി സെക്കന്‍ററി കോണ്ടാക്ടുകള്‍ വരുന്നതെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. സമ്പര്‍ക്ക കേസുകള്‍ കൂടുന്നത് അപകടകരമാണ്. ജൂണില്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്ക കേസുകളുടെ തോത്. ജൂണ്‍ 27-ന് ഇത് 5.11 ശതമാനമായി. ജൂണ്‍ 30-ന് 6.16 ശതമാനമായി. ഇന്നലത്തെ കണക്കില്‍ അത് 20.64 ആയി ഉയര്‍ന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Anweshanam
www.anweshanam.com