രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ആശങ്കയോടെ മഹാരാഷ്ട്ര
Top News

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ആശങ്കയോടെ മഹാരാഷ്ട്ര

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു.

By News Desk

Published on :

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളെല്ലാം കോവിഡ് വ്യാപന ഭീതിയിലാണ്. തെലങ്കാന രാജ്ഭവനിലെ 10 പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 7827 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,54,427 ഉം മരണം 10,289ഉം ആയി. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത താനെയിലെ ആകെ രോഗബാധിതരുടെ എണ്ണം 60,000 കടന്നു. തമിഴ്നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 1,38,470 ഉം മരണസംഖ്യ 1966 ആയി.

ചെന്നൈയില്‍ ആകെ കൊവിഡ് കേസുകള്‍ 77,3888 ആണ്. ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ വീണ്ടും കുറഞ്ഞു. 1573 പുതിയ കേസുകളും 37 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 1,12,494 ഉം മരണം 3371 ഉം ആയി.

ഗുജറാത്തില്‍ 879 പുതിയ കേസുകളും 13 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതര്‍ 41,897ഉം മരണം 2047ഉം ആയി. പശ്ചിമബംഗാളില്‍ 1560 പേര്‍ കൂടി രോഗം സ്ഥീരികരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു. തെലങ്കാനയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 8 മരണവും 1,269 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 34, 671 ആണ് സംസ്ഥാനത്തെ രോഗബാധിതര്‍.

Anweshanam
www.anweshanam.com