നാനൂറ് കടന്ന് മൂന്നാം ദിവസം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 449 പേര്‍ക്ക് 
Top News

നാനൂറ് കടന്ന് മൂന്നാം ദിവസം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 449 പേര്‍ക്ക് 

സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്കാണ് രോഗം ബാധിച്ചത്.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാനൂറിലധികം കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ന്. വിദേശത്ത് നിന്ന് എത്തിയ 140 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗമുക്തി നേടിയത് 162 പേരാണ്. ആരോഗ്യപ്രവര്‍ത്തകര്‍ 5, ബിഎസ്‌ഇ 10, ബിഎസ്‌എഫ് 1, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സ് 77, ഫയര്‍ഫോഴ്സ് 4, കെഎസ്‌ഇ 3 എന്നിങ്ങനെയാണ് കണക്കുകള്‍.

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊല്ലം ജില്ലയിലെ 74 വയസ്സുള്ള ത്യാഗരാജന്‍, കണ്ണൂ‍ര്‍ ജില്ലയിലെ 64 വയസ്സുള്ള അയിഷ എന്നിവരാണ് മരിച്ചത്.

ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനം തിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശ്ശൂര്‍ കാസര്‍കോട് 9, ഇടുക്കി 4 എന്നിങ്ങനെയാണ് ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

Anweshanam
www.anweshanam.com