സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 193
Top News

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 193

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 193 ആയി. ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉള്ളതും ഇന്നാണ്. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചു. ഇന്ന് തിരുവനന്തപുരത്ത് മാത്രം 129 പേരില്‍ 105 പേര്‍ക്കും കൊവിഡ് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.

കേരളത്തില്‍ ഇതുവരെ രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ് ഉണ്ടായത്. പൊന്നാനിയിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് വാര്‍ഡുകളിലും. മാണിക്യവിളാകം, പൂന്തുറ, പുത്തമ്പള്ളി, കുമരിച്ചന്ത തുടങ്ങിയ പ്രദേശത്താാണ് പ്രധാന ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്. രോഗവ്യാപനത്തിന് കാരണമായത് കന്യാകുമാരി ഹാര്‍ബറില്‍ നിന്ന് മത്സ്യമെടുത്ത് വിപണനം നടത്തിയ മത്സ്യവ്യാപാരിയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Anweshanam
www.anweshanam.com