മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കർ പുറത്ത്: ആരോപണം തെളിഞ്ഞെന്ന് പ്രതിപക്ഷം
Top News

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കർ പുറത്ത്: ആരോപണം തെളിഞ്ഞെന്ന് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് എം ശിവശങ്കർ. അതുകൊണ്ട് തന്നെയാകണം അദ്ദേഹത്തെ ഐ ടി സ്ഥാനത്ത് തന്നെ തുടരാൻ സർക്കാർ അനുവദിച്ചത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ

By News Desk

Published on :

തിരുവനന്തപുരം: യു.എ.ഇ കാൺസുലേറ്റി​ന്റെ ഡി​പ്ലോമാറ്റിക്​ ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ​ഐ.ടി വകുപ്പ്​ സെക്രട്ടറി എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. മിർ മുഹമ്മദ് അലി ഐഎഎസിനാണ് പകരം ചുമതല. എന്നാൽ ശിവശങ്കറിനെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിട്ടില്ല. തൽക്കാലം മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണങ്ങളിൽ നിന്ന് മാറ്റി നിർത്തനാനാണ് സർക്കാർ ശ്രമമെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് എം ശിവശങ്കർ. അതുകൊണ്ട് തന്നെയാകണം അദ്ദേഹത്തെ ഐ ടി സ്ഥാനത്ത് തന്നെ തുടരാൻ സർക്കാർ അനുവദിച്ചത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

സ്‌പ്രിംഗ്ലർ വിവാദവുമായി ബന്ധപ്പെട്ട് നേരത്തെയും എം ശിവശങ്കറിന്റെ പേര് ഉയർന്നപ്പോൾ അന്ന് അദ്ദേഹത്തെ സംരക്ഷിച്ച് നിർത്താൻ ആണ് മുഖ്യമന്ത്രി ശ്രമിച്ചിരുന്നത്. എന്നാൽ അന്ന് മുതൽ സിപിഐ ഉൾപ്പെടെ ഇദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിരുന്നു. എങ്കിലും സ്‌പ്രിംഗ്ലർ വിവാദത്തിൽ യാതൊരു നടപടിയും എടുക്കാതെ ഇരുന്ന സർക്കാർ ഇപ്പോൾ അദേഹഹത്തിനെതിരെ തിരിഞ്ഞതിന് പിന്നിൽ കേസിന്റെ ഗൗരവം തന്നെയാണ് മുഖ്യ കാരണം

'മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിന് കൂട്ട് നിന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് തെളിയിക്കുന്നത്' - സംഭവത്തിൽ മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

സ്വപ്‌ന സുരേഷ് എന്ന സ്വർണ കടത്തിന്റെ മുഖ്യ ആസൂത്രകയെ സർക്കാർ വകുപ്പിൽ നിയമിച്ചത് ശിവശങ്കർ തന്റെ ഐ.ടി സെക്രട്ടറി സ്ഥാനം ഉപയോഗിച്ചാണ് എന്നാണ് പുറത്തുവരുന്ന വസ്‌തുത. എന്നാൽ ഈ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ പുറത്താകാതെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനാണെന്ന ചോദ്യം ബാക്കിയാവുകയാണ്. ഈ ചോദ്യം ഇതിനോടകം പ്രതിപക്ഷം ഉയർത്തി കഴിഞ്ഞു. തൊലിപ്പുറമെയുള്ള ചികിത്സകൊണ്ട് കാര്യമില്ലെന്ന് പ്രതിപക്ഷം ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ ആരോപണം സത്യമെന്ന് തെളിഞ്ഞു. ശിവശങ്കറിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. പുറത്താക്കിയത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന ഭയത്താൽ - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും ചെന്നിത്തല അറിയിച്ചു.

അതേസമയം, സംസ്ഥാനം കണ്ട ഏറ്റവും വലിയ സ്വര്ണക്കടത്തിൽ എം. ശിവശങ്കറിനോട് സർക്കാർ​ വിശദീകരണം തേടും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മാറ്റിയെങ്കിലും വിശദീകരണം തേടുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. കോൺസുലേറ്റിൽ നിന്ന്​ പുറത്താക്കിയ സ്വപ്​ന സുരേഷിനെ ഐ.ടി വകുപ്പിൽ നിയമിച്ചതിലും സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ടുമാണ്​ വിശദീകരണം തേടുക.

സ്വപ്​നയുടെ നിയമനത്തെക്കുറിച്ച്​ അറിയില്ലെന്ന്​ മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അ​വ​ർ നി​യ​മി​ത​യാ​യ​ത്​ ഏ​ത്​ സാ​ഹ​ച​ര്യ​ത്തി​ലെ​ന്ന്​ കൃ​ത്യ​മാ​യി അ​റി​യി​ല്ല. അ​തി​ലെ സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കാ​ൻ നോ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ പ്ര​തി​ക​രി​ച്ചിരുന്നു. സ്വ​പ്ന സു​രേ​ഷി​ന് എ​ങ്ങ​നെ ഐ.​ടി വ​കു​പ്പി​ൽ ജോ​ലി കി​ട്ടി, ഇ-​മൊ​ബി​ലി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​രോ​പ​ണ​വി​ധേ​യ​ ക​മ്പ​നി​യു​മാ​യു​ള്ള ബ​ന്ധം എ​ന്നി​വ​യെ​ല്ലാം ഇനിയും പുറത്ത് വരാൻ ഇരിക്കുന്നെ ഒള്ളു.

അതേസമയം, സ്വ​പ്ന സു​രേ​ഷി​ന് സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി വ്യ​ക്ത​മാ​യ ബ​ന്ധ​മു​ണ്ടെ​ന്ന് ക​സ്​​റ്റം​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ സ​ന്ദ​ർ​ഭ​ത്തി​ൽ അ​വ​രെ വി​ട്ട​യ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്ന്​ ഇ​ട​പെ​ട​ലു​ണ്ടാ​​യെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു.

യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​ൽ​നി​ന്ന്​ പു​റ​ത്താ​യ ശേ​ഷം സ്വ​പ്ന സു​രേ​ഷി​ന് ഐ.​ടി വ​കു​പ്പി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ഓ​പ​റേ​ഷ​ൻസ്​ ഹെ​ഡ് ആ​യി എ​ങ്ങ​നെ ജോ​ലി ല​ഭിച്ചെ​ന്ന​ത് വ്യ​ക്ത​മ​ല്ല. യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ്, എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി, ക​സ്​​റ്റം​സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ന്ന​ത​രു​ടെ പി​ന്തു​ണ​യും സ്വ​പ്ന​ക്ക് ല​ഭി​ച്ചി​രു​ന്ന​താ​യി വി​വ​ര​ങ്ങ​ളു​ണ്ട്. സ്വ​പ്ന​യെ പി​ടി​കൂ​ടി​യാ​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്.

ഐ.​ടി സെ​ക്ര​ട്ട​റി എം ശി​വ​ശ​ങ്ക​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക സ്വ​പ്ന സു​രേ​ഷി​ന്റെ ഫ്ലാ​റ്റി​ലെ നി​ത്യ​സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നെ​ന്ന് അ​യ​ൽ​വാ​സി അറിയിച്ചിരുന്നു. സ്വ​പ്ന മാ​സ​ങ്ങ​ൾ​ക്ക് മു​മ്പുവ​രെ താ​മ​സി​ച്ച മു​ട​വ​ൻ​മു​ക​ൾ ട്രാ​വ​ൻ​കൂ​ർ റെ​സി​ഡ​ൻ​റ്​​സ്​ ഫ്ലാ​റ്റി​ലാ​യി​രു​ന്നു സെ​ക്ര​ട്ട​റി എ​ത്തി​യി​രു​ന്ന​തെ​ന്ന്​ അ​യ​ൽ​വാ​സി​യും ​റെ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യു​മാ​യ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ പ്രതികരിച്ചിരുന്നു.

Anweshanam
www.anweshanam.com