സച്ചിൻ പുറത്ത്: ഉപമുഖ്യമന്ത്രി സ്​ഥാനത്തുനിന്നും അധ്യക്ഷ സ്​ഥാനത്തുനിന്നും നീക്കി

രാ​ഹു​ല്‍ ഗാ​ന്ധി​യും എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും നി​ര​വ​ധി ത​വ​ണ സച്ചിൻ പൈ​ല​റ്റു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചിരുന്നു
സച്ചിൻ പുറത്ത്: ഉപമുഖ്യമന്ത്രി സ്​ഥാനത്തുനിന്നും അധ്യക്ഷ സ്​ഥാനത്തുനിന്നും നീക്കി

ജയ്​പൂര്‍: രാജസ്​ഥാന്‍ പ്രശ്‌നത്തിൽ സുപ്രധാന നീക്കവുമായി കോൺഗ്രസ് നേതൃത്വം. സച്ചിൻ പൈലറ്റിനെ കോൺഗ്രസ് പിസിസി അധ്യക്ഷ സ്​ഥാനത്തുനിന്നും ഉപമുഖ്യമന്ത്രി സ്​ഥാനത്തുനിന്നും സച്ചിൻ പൈലറ്റിനെ മാറ്റി. അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ വന്നതോടെയാണ് സച്ചിനെ സ്ഥങ്ങങ്ങളിൽ നിന്ന് മാറ്റിയത്.

രാ​ഹു​ല്‍ ഗാ​ന്ധി​യും എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും നി​ര​വ​ധി ത​വ​ണ സച്ചിൻ പൈ​ല​റ്റു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചിരുന്നു. എ​ന്നാ​ല്‍, സ​ചി​ന്‍ പൈ​ല​റ്റ്​ വ​ഴ​ങ്ങി​യിരുന്നില്ല. ഇതോടെയാണ് സ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. സച്ചിനെ അനുകൂലിച്ച രണ്ട് മന്ത്രിമാരെയും മാറ്റിയിട്ടുണ്ട്

അ​തി​നി​ടെ, അ​ശോ​ക്​ ​ഗെ​ഹ്​​ലോ​ട്ടിനെ പി​ന്തു​ണ​ച്ച്‌​ കോ​ണ്‍​ഗ്ര​സ്​ ​പ്ര​മേ​യം പാ​സാ​ക്കി. ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ര്‍ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ ശ്ര​മം രാ​ജ​സ്ഥാ​നി​ലെ എ​ട്ടു കോ​ടി ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നും അ​ത് അ​വ​ര്‍ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com