പൂന്തുറയിലെ പ്രതിഷേധം; കോവിഡിനെതിരായ പോരാട്ടം അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് മുഖ്യമന്ത്രി
Top News

പൂന്തുറയിലെ പ്രതിഷേധം; കോവിഡിനെതിരായ പോരാട്ടം അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് മുഖ്യമന്ത്രി

ആ​രെ​യും ബു​ദ്ധി​മു​ട്ടി​ക്ക​ണ​മെ​ന്ന് ക​രു​തു​ന്നി​ല്ല. എ​ന്നാ​ല്‍ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളെന്നു മുഖ്യമന്ത്രി പ​റ​ഞ്ഞു

By News Desk

Published on :

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് എതിരായ പോരാട്ടം അട്ടിമറിക്കാനും സമൂഹത്തെയാകെ അത്യാപത്തിലേക്ക് തള്ളിവിടാനും ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂ​ന്തു​റ​യി​ലെ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ആ​സൂ​ത്രി​ത ശ്ര​മ​മു​ണ്ടാ​യി. തെ​രു​വി​ലി​റ​ങ്ങി​യാ​ല്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം കി​ട്ടു​മെ​ന്ന് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​ണ് ഇ​തി​ന് പി​ന്നി​ല്‍. ഒ​രു യൂ​ത്ത്കോ​ണ്‍​ഗ്ര​സ് നേ​താ​വ് വാ​ട്ട്സ്‌ആ​പ്പി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

രോഗസാധ്യതയുള്ള ജനങ്ങളെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്‌സാപ്പ് പ്രചാരണം നടത്തി. ആന്റിജന്‍ ടെസ്റ്റ് വെറുതെയാണെന്നും ജലദോഷം ഉണ്ടെങ്കില്‍പ്പോലും പോസിറ്റീവാകുമെന്നും നിരീക്ഷണ കേന്ദ്രത്തില്‍ പോയാല്‍ കോവിഡ് ബാധിക്കുമെന്നും പ്രചരിപ്പിച്ചു. ടെസ്റ്റ് നടത്തുന്നത് രോഗഭീതി പരത്താനാണെന്നും പൂന്തുറക്കാരോട് പ്രത്യേക വൈരാഗ്യം തീര്‍ക്കാനാണെന്നും പ്രചാരണം നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കോ​വി​ഡ് രോ​ഗി​ക​ളാ​യ ത​ങ്ങ​ളു​ടെ ബ​ന്ധു​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും ചി​കി​ത്സ​യും കി​ട്ടു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പൂ​ന്തു​റ​യി​ല്‍ ജ​നം തെ​രു​വി​ലി​റ​ങ്ങി​യ​ത്. പൂ​ന്തു​റ​യി​ല്‍ ക​ട​ക​ള്‍ തു​റ​ക്ക​ണ​മെ​ന്നും ഭ​ക്ഷ​ണം എ​ത്തി​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍​നി​ന്നും പു​റ​ത്തു​പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്നി​ല്ലെ​ന്നും അ​വ​ര്‍ പ​രാ​തി പെ​ട്ടു. ആ​രെ​യും ബു​ദ്ധി​മു​ട്ടി​ക്ക​ണ​മെ​ന്ന് ക​രു​തു​ന്നി​ല്ല. എ​ന്നാ​ല്‍ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍. ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൂ​ന്തു​റ എ​ന്ന് വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്ന​ത് പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്ന​താ​യി ഇ​വി​ടു​ള്ള​വ​ര്‍ പ​റ​യു​ന്നു. പൂ​ന്തു​റ​യി​ലെ പ്ര​ശ്നം പൂ​ന്തു​റ എ​ന്ന​ല്ലേ പ​റ​യാ​നാ​കു. പൊ​ന്നാ​ന്നി​യി​ലും ചെ​ല്ലാ​ന​ത്തും പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ഴും പൊ​ന്നാ​ന്നി​യെ​ന്നും ചെ​ല്ലാ​നം എ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. ആ​ളു​ക​ള്‍​ക്ക് ചി​ല പ്ര​യാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​കും. ജീ​വ​ന്‍ സം​ര​ക്ഷി​ക്ക​ലാ​ണ് പ​ര​മ​പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ജ​ന​ത​യാ​ണ് കേരളത്തിലു​ള്ള​ത്. വ്യാ​ജ​വാ​ര്‍​ത്ത​ക​ളും അ​ഭ്യൂ​ഹ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രു​ണ്ട്. ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അതിനിടെ, തെരുവിലിറങ്ങിയാല്‍ ഓരോരുത്തര്‍ക്കും പ്രത്യേക സഹായം ലഭിക്കുമെന്നും ചിലര്‍ തെറ്റിദ്ധരിപ്പിച്ചു. ഇതേത്തുടര്‍ന്ന് സ്ത്രീകളടക്കമുള്ള നൂറുപേരടങ്ങുന്ന സംഘം രാവിലെ 10.30 ഓടെ ചെറിയമുട്ടത്ത് തടിച്ചുകൂടി. കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളായ ബന്ധുക്കള്‍ക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് സംഘം എത്തിയത്. ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കണമെന്നും കടകള്‍ വൈകീട്ടുവരെ തുറന്നുവെക്കണമെന്നും ആവശ്യപ്പെട്ടു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍നിന്ന് പുറത്തുപോകാന്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞു.

മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ എന്നിവിടങ്ങളിലെ മൊത്തം രോഗികളുടെ എണ്ണമാണ് വൈകുന്നേരം പ്രഖ്യാപിക്കുന്നതെങ്കിലും മൂന്ന് സ്ഥലത്തെയും രോഗികളുടെ കണക്ക് ചേര്‍ത്ത് പൂന്തുറയെന്ന പേരിലാണ് മാധ്യമങ്ങളില്‍ വരുന്നതെന്നും, ഇത് പൂന്തുറയിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. പൂന്തുറയിലെ പ്രശ്‌നം പറയുമ്പോള്‍ മറ്റൊരു സ്ഥലത്തിന്റെ പേര് പറയാനാകില്ല. പൊന്നാനി, കാസര്‍കോട്, ചെല്ലാനും തുടങ്ങിയ സ്ഥലങ്ങളുടെ കാര്യത്തിലും അങ്ങനെതന്നെയാണ് പറഞ്ഞത്. അതെല്ലാം അരോടെങ്കിലും വിരോധമുള്ളതുകൊണ്ടല്ല. ജാഗ്രത പാലിക്കാനാണ്. മഹാമാരിയെ നേരിടുമ്പോള്‍ പ്രയാസങ്ങളുണ്ടാകും. അത് സഹിക്കേണ്ടിവരും. ജീവന്റെ സംരക്ഷണമാണ് പ്രധാനം, മുഖ്യമന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com