സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ അന്വേഷണം സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി
Top News

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ അന്വേഷണം സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി

സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ വളരെ പെട്ടന്ന് കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടായി എന്നത് മികച്ച കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

By News Desk

Published on :

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് എൻഐഎയ്ക്കുവിട്ട കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ വളരെ പെട്ടന്ന് കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടായി എന്നത് മികച്ച കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത്. കേസ് അന്വേഷിക്കന്‍ കേന്ദ്രം ചുമതലപ്പെടുത്തിയ ഏജന്‍സിയാണ് എന്‍ഐഎ. ഫലപ്രദമായി അന്വേഷിക്കാന്‍ കഴിയുന്ന ഏജന്‍സിയാണ് അവര്‍. അന്വേഷണം തുടരട്ടേയെന്നും കേസിലെ പ്രതികളെ കണ്ടെത്താന്‍ സാധിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൻഐഎ പറ്റില്ല സിബിഐ വേണം എന്ന് എങ്ങനെയാണ് പറയുകയെന്ന് ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തിൽ കുറ്റവാളികളെ കണ്ടെത്തട്ടെ. രാജ്യത്തിന്റെ സാമ്പത്തിക നില തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. മുൻ കള്ളക്കടത്തും അന്വേഷിക്കുമെന്ന് എൻഐഎ പറ‍ഞ്ഞിട്ടുണ്ട്. അന്വേഷണം ആരിലൊക്കെ എത്തുമെന്ന നെഞ്ചിടിപ്പ് പലർക്കും ഉണ്ടാകും. അത്തരക്കാരാണ് സർക്കാരിനെതിരെ പ്രചാരണം നടത്തുന്നത്.

സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനു പ്രത്യേക നിയമം സംസ്ഥാനത്തു വേണോ എന്ന് ആലോചിക്കാവുന്നതാണ്. മറ്റു ചില സംസ്ഥാനങ്ങൾ നിയമം നിർമിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെട്ട വിവാദസ്ത്രീയുമായി ബന്ധം പുലര്‍ത്തിയെന്ന കാരണത്തിലാണ് ഐടി സെക്രട്ടറി എം ശിവശങ്കരനെ തല്‍സ്ഥാനത്ത് നിന്നും നീക്കിയത്. വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണോ ഇവര്‍ ജോലിയില്‍ പ്രവേശിച്ചതെന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com