ആണവായുധ നിയന്ത്രണ ചർച്ചക്ക്  ചൈന തയ്യാർ, പക്ഷേ...
Top News

ആണവായുധ നിയന്ത്രണ ചർച്ചക്ക് ചൈന തയ്യാർ, പക്ഷേ...

നിബന്ധനകളുമായി ചൈനീസ് ആയുധനിയന്ത്രണ വകുപ്പ്

By News Desk

Published on :

ബിജിങ്: ആഗോള ആണവായുധ പന്തയം അവസാനിപ്പിയ്ക്കുന്നതിനായുള്ള യു എസ്- റഷ്യ - ചൈന ത്രികക്ഷി ചർച്ചകൾക്ക് തയ്യാറെന്ന് ചൈന. പക്ഷേ അമേരിക്കയും റഷ്യയും അവരുടെ ആണവായുധ ശേഖരം ചൈനീസ് തലത്തിലേക്ക് കുറയ്ക്കുവാൻ തയ്യാറാകണമെന്നാണ് ചൈനീസ് നിബ്ബന്ധന. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ കീഴിലെ ആയുധനിയന്ത്രണ വകുപ്പ് തലവൻ ഫു കോങിൻ്റെ ഈ പ്രഖ്യാപനം റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ആഗോള ആണവ നിരായുധീകരണ ദിശയിലുള്ള യുഎസ് - റഷ്യ ആണവായുധ ഉടമ്പടി 2021 ഫെബ്രുവരിയിൽ അവസാനിക്കും. ഈ പശ്ചാത്തലത്തിൽ ഉടമ്പടി പുതുക്കുവാനുള്ള പ്രക്രിയയിൽ ചൈനീസ് പങ്കാളിത്തത്തിൻ്റെ അനിവാര്യത യുഎസ് ഉയർത്തി കാണിക്കുന്നുണ്ട്. ഇതിനോടുള്ള പ്രതികരണമെന്നോണം ആണവായുധ ശേഖരങ്ങൾ ലഘൂകരിക്കുന്നതിനായ അമേരിക്ക-റഷ്യ ചർച്ചകളിൽ പക്ഷേ പങ്കാളിയാകാൻ ഇപ്പോഴെന്തായാലും ചൈന ഉദ്ദേശിക്കുന്നില്ലെന്നു ചൈനീസ് നയതന്ത്രജ്ഞൻ പറഞ്ഞു.

ചൈനീസ് ആഗോള സ്വാധീനം ശക്തിപ്പെടുകയാണ്. മാറിയ ഈ സാഹചര്യത്തിൽ ആണവ ശാക്തിക ബലാബലങ്ങളിൽ ചൈനക്ക് തുല്യമായി മാറ്റം വരുത്തുകയെന്നത് യു എസിനും റഷ്യക്കും ചിന്തിക്കുവാനാകില്ല. ഈ യാഥാർത്ഥ്യമവശേഷിക്കവെ ആഗോള ആണവായുധ നിരായുധീകരണ പ്രക്രിയയിൽ പ്രകടമായ മാറ്റങ്ങളെന്നത് സാധ്യമാവുകയില്ല.

Anweshanam
www.anweshanam.com