അയോദ്ധ്യ ട്രസ്റ്റ്: അംഗങ്ങളുടെ വിവരങ്ങൾ നൽകാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം
Top News

അയോദ്ധ്യ ട്രസ്റ്റ്: അംഗങ്ങളുടെ വിവരങ്ങൾ നൽകാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം

ഗാസിയാബാദ് സ്വദേശി വിവരാവകാശ പ്രവർത്തകൻ സുശീൽ രാഘവ് സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് മറുപടി

By News Desk

Published on :

ന്യൂഡൽഹി: അയോദ്ധ്യ രാമ ക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച ട്രസ്റ്റിലെ ട്രസ്റ്റികളെക്കുറിച്ച് വിവരങ്ങൾ നൽകാൻ അമിത് ഷായുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചു. നിയമപരമായ വസ്തുതകൾ ചൂണ്ടി കാണിയ്ക്കാതെയാണ് ഇക്കാര്യത്തിലുള്ള വിവരാവകാശ അപേക്ഷ തള്ളിയതെന്ന് ഹഫിങ് ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമ 2005 ലെ സെക്ഷൻ 8 പ്രകാരമാണ്. അതിനാൽ വിവരങ്ങൾ നൽകാനാവില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിൽ പറയുന്നത്.

ഗാസിയാബാദ് സ്വദേശി വിവരാവകാശ പ്രവർത്തകൻ സുശീൽ രാഘവ് സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് മറുപടി.വിവരാവകാശ നിയമം സെക്ഷൻ 8 ലെ ഉപവ്യവസ്ഥകൾ കൈമാറാവുന്ന വിവരങ്ങളെക്കുറിച്ച് നിഷ്കർഷിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി അവയൊന്നും ഉദ്ധരിക്കുന്നില്ല.

സുപ്രീംകോടതിയുടെ അയോദ്ധ്യ ക്ഷേത്ര തർക്കകേസ് വിധിന്യായത്തിൽ ക്ഷേത്ര നിർമ്മാണത്തിനായ് ആറംഗ ട്രസ്റ്റി രൂപീകരിക്കണമെന്ന നിർദ്ദേശമുണ്ട്. ഇതനുസരിച്ചാണ് നരേന്ദ്ര മോദി സർക്കാർ ട്രസ്റ്റ് രൂപീകരിച്ചത്.

ട്രസ്റ്റ് അംഗങ്ങളുടെ പേരുവിവരങ്ങൾ, നിയമാവലിയുടെ പകർപ്പ്, നിയോഗിക്കപ്പെട്ട അംഗങ്ങളുടെ പേരിൽ കേസുകളുണ്ടോ? ഉണ്ടെങ്കിൽ അവ സംബന്ധിച്ച എഎഫ് ഐ ആറിൻ്റെ കോപ്പികൾ. ട്രസ്റ്റ് ഫണ്ട് വിനിയോഗം. ട്രസ്റ്റിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ. ഇപ്പറഞ്ഞ വിവരങ്ങളാണ് രാഘവിൻ്റ വിവരാവകാശ അപേക്ഷ പ്രധാനമായും ആവശ്യപ്പെട്ടത്. 2020 ജൂൺ 13 നാണ് അപേക്ഷ സമർപ്പിക്കപ്പെട്ടത്.

ശ്രീരാമൻ്റെ രാജവംശാവലിയിലുൾപ്പെട്ട വ്യക്തയാണെന്ന അവകാശവാദത്തിലാണ് വിവരാവകാശ അപേക്ഷകനായ രാഘവ്. ശ്രീരാമ പൂർവ്വികനായ രഘുവിന്റെ പിൻഗാമികളിൽ നിന്നാണ് രഘവ് എന്ന വിളിപ്പേരു ണ്ടായതെന്നും അദ്ദേഹം അവകാശപ്പെടുന്നു. അയോധ്യ ക്ഷേത്ര നിർമ്മാണ ട്രസ്റ്റിൽ തന്നെ അംഗമാക്കണമെന്നാവശ്യമുന്നയിച്ച്പ 2020 ഫെബ്രുവരിയിൽ ആഭ്യന്തര മന്ത്രാലയത്തിന് രാഘവ് കത്തെഴുതിയിരുന്നു. ഇതിലെന്ത് നടപടികൾ സ്വീകരിച്ചുവെന്ന ചോദ്യവും വിവരാവകാശ അപേക്ഷയിലുണ്ട്.

അയോദ്ധ്യ രാമക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റ് രൂപീകരിക്കണമെന്ന് 2019 നവംബറിലെ വിധിന്യായത്തിൽ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. 2020 ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രസ്റ്റ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഈ ട്രസ്റ്റിലെ അംഗങ്ങളെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ അന്നുതന്നെ ആഭ്യന്തരമന്ത്രി ഷാ പ്രഖ്യാപിച്ചെങ്കിലും മുഴുവൻ ഘടനയടക്കമുള വിശദാംശങ്ങൾ അവ്യക്തമാണ്.

Anweshanam
www.anweshanam.com