സ്വപ്ന സുരേഷ് ഫ്‌ലാറ്റ് വിട്ടത് രണ്ട് ദിവസം മുന്‍പ്: സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
Top News

സ്വപ്ന സുരേഷ് ഫ്‌ലാറ്റ് വിട്ടത് രണ്ട് ദിവസം മുന്‍പ്: സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്‌ലാറ്റ് വിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസിന് ലഭിച്ചു. കേസില്‍ അറസ്റ്റിലായ സരിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മറ്റ് സ്വര്‍ണ്ണക്കടത്ത് കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന വിവരം ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്ന സുരേഷിന്റെ ഫ്‌ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് ആരംഭിച്ചത്. ഒളിവില്‍ കഴിയുന്ന സ്വപ്നക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് കസ്റ്റംസ് അറിയിച്ചു.

ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. സ്വര്‍ണക്കടത്തില്‍ സ്വപ്നക്കും പങ്കുണ്ടെന്ന സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐടി വകുപ്പ് സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടിരുന്നു.

Anweshanam
www.anweshanam.com