സ്‌കൂള്‍ തുറക്കല്‍ നീളുന്നു; സിലബസ് വെട്ടിചുരുക്കാന്‍ ആലോചന
Top News

സ്‌കൂള്‍ തുറക്കല്‍ നീളുന്നു; സിലബസ് വെട്ടിചുരുക്കാന്‍ ആലോചന

സ്‌കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ പത്താം ക്ലാസ് വരെയുള്ള കേരള സിലബസ് വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

By News Desk

Published on :

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ പത്താം ക്ലാസ് വരെയുള്ള കേരള സിലബസ് വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പരീക്ഷകള്‍, പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഘടനാമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് ഈ മാസം 8ന് ചേരുന്ന കരിക്കുലം കമ്മിറ്റിയുടെ വീഡിയോ യോഗത്തില്‍ തീരുമാനിക്കും.

എന്‍സിഇആര്‍ടി മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീരുമാനം. ഇക്കാര്യങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് തയാറാക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാനും ആലോചനയുണ്ട്.വിദ്യാര്‍ഥികള്‍ക്ക് അധ്യയനവര്‍ഷം നഷ്ടമാകാതെയുള്ള നടപടികള്‍ക്കായിരിക്കും പ്രധാന പരിഗണന. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു നീറ്റ് ഉള്‍പ്പെടെ ദേശീയതലത്തിലുള്ള പരീക്ഷകളുള്ളതിനാല്‍ കേന്ദ്രനിര്‍ദേശങ്ങള്‍ പ്രകാരം തീരുമാനമെടുക്കും. സ്‌കൂള്‍ എന്നു തുറക്കാനാകുമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല.

Anweshanam
www.anweshanam.com