കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ബിഷപ്പ് ഫ്രാങ്കോയുടെ കേസ് കോടതി ഇന്ന് പരിഗണിക്കും
Top News

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ബിഷപ്പ് ഫ്രാങ്കോയുടെ കേസ് കോടതി ഇന്ന് പരിഗണിക്കും

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ് കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

By News Desk

Published on :

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ് കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇന്ന് കോടതിയില്‍ എത്തണമെന്ന് ബിഷപ്പിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

മഠം ഇരിക്കുന്ന പ്രദേശം കണ്ടെയിന്‍മെന്റ് സോണ്‍ ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരാകാതിരുന്നത്. കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ വൈകുകയാണ്. വിചാരണ കോടതിക്ക് പിന്നാലെ ഹൈക്കോടതിയും ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി തള്ളിയിരുന്നു.

Anweshanam
www.anweshanam.com