മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച്‌; കെ സു​ധാ​ക​ര​നും ഷാ​ഫി​ക്കു​മെ​തി​രെ കേ​സ്

മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച്‌; കെ സു​ധാ​ക​ര​നും ഷാ​ഫി​ക്കു​മെ​തി​രെ കേ​സ്

നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 15 പേ​ര്‍​ക്കും മ​റ്റ് 100 പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്

ക​ണ്ണൂ​ര്‍: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​തി​ന് കെ. ​സു​ധാ​ക​ര​ന്‍ എം​പി, ഷാ​ഫി പ​റ​മ്ബി​ല്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സ്. നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 15 പേ​ര്‍​ക്കും മ​റ്റ് 100 പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പി​ണ​റാ​യി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് ഷാ​ഫി പ​റ​മ്ബി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മാ​ര്‍​ച്ച്‌ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് ക​ലാ​ശി​ച്ച​ത്. സു​ധാ​ക​ര​നാ​ണ് മാ​ര്‍​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഉദ്ഘാടനത്തിനു പിന്നാലെ കോണ്‍ഗ്രസ്‌ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ കളക്ടറേറ്റിൽ പ്രതിഷേധം നടത്തിയ യൂത്ത് ലീഗ് മന്ത്രി ഇപി ജയരാജന്റെ വാഹനം തടഞ്ഞു.

പ്രോട്ടോക്കോൾ ലംഘിച്ച് കോഴിക്കോട് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയതിന് പി കെ ഫിറോസ് അടക്കം 90 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 90 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. 75 യുവമോർച്ച പ്രവർത്തകർക്കെതിരെയും കേസെടുത്തു. പകർച്ച വ്യാധി നിരോധന നിയമം, അനുമതിയില്ലാതെ പ്രകടനം നടത്തൽ, പൊലീസിനെ മർദ്ദിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Last updated

Anweshanam
www.anweshanam.com