ബ്രസീല്‍ പ്രസിഡന്‍റ് ജെയ്ർ ബോല്‍സൊനാരോയ്ക്ക് കോവിഡ്
Top News

ബ്രസീല്‍ പ്രസിഡന്‍റ് ജെയ്ർ ബോല്‍സൊനാരോയ്ക്ക് കോവിഡ്

പ്ര​സി​ഡ​ന്‍റ് ത​ന്നെ​യാ​ണ് ത​നി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​വ​രം അ​റി​യി​ച്ച​ത്.

By News Desk

Published on :

റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് ജെയ്ർ ബോല്‍സൊനാരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ക​ടു​ത്ത പ​നി​യെ തു​ട​ര്‍‌​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോ​ല്‍​സോ​നാ​രോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സിഎന്‍എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവില്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ര​സി​ഡ​ന്‍റ് ത​ന്നെ​യാ​ണ് ത​നി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. ഭ​യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. ഇ​താ​ണ് ജീ​വി​തം. ജീ​വി​തം മു​ന്നോ​ട്ടു​പോ​കു​ക ത​ന്നെ ചെ​യ്യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോവിഡ് രോഗബാധ വലിയ കാര്യമൊന്നുമല്ലെന്നും അതൊരു 'കൊച്ചുപനി' മാത്രമല്ലേ എന്നും പുച്ഛിച്ചുതള്ളിയ ഭരണാധികാരിയ്ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗവ്യാപന സാധ്യത അങ്ങേയറ്റം അപകടകരമായി നിൽക്കുമ്പോൾ എല്ലാ നിയന്ത്രണങ്ങളും ബൊൽസൊനാരോ പിൻവലിച്ചിരുന്നു. മാസ്ക് വയ്ക്കേണ്ട കാര്യമില്ലെന്നും ബൊൽസൊനാരോ പറഞ്ഞിരുന്നു.

രോഗവ്യാപനനിരക്ക് കുതിച്ചുയർന്നപ്പോഴും പഴയ പ്രസ്താവന തിരുത്താൻ ബൊൽസൊണാരോ തയ്യാറായില്ല. മാസ്ക് ധരിക്കാതെ പല പൊതുവേദികളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

ബ്ര​സീ​ലി​ല്‍ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന് അ​തി​വേ​ഗ​മാ​ണ്. മ​ര​ണ​സം​ഖ്യ​യി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ബ്ര​സീ​ല്‍ അ​മേ​രി​ക്ക​യ്ക്കു തൊ​ട്ടു​പി​ന്നി​ലാ​ണ്. 65,631 പേ​ര്‍ ഇ​തി​ന​കം മ​രി​ച്ചു. 1,628,283 പേ​ര്‍ രോ​ഗ​ബാ​ധി​ത​ര്‍. ദി​വ​സ​ങ്ങ​ളാ​യി പ്ര​തി​ദി​ന മ​ര​ണ​സം​ഖ്യ നൂ​റി​നു മു​ക​ളി​ലാ​ണ്, പ​തി​നാ​യി​ര​ത്തി​ലേ​റെ കോ​വി​ഡ് കേ​സു​ക​ളാ​ണ് ദി​വ​സ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ രാ​ജ്യാ​ന്ത​ര ക​ണ​ക്കു​ക​ളി​ല്‍ ര​ണ്ടാം സ്ഥാ​ന​മാ​ണ് ബ്ര​സീ​ലി​ന്. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. വിദഗ്ധ ചികിത്സ കിട്ടാതെയാണ് പലരും മരണമടഞ്ഞതെന്നും മരണനിരക്ക് കുത്തനെ കൂടുകയാണെന്നും പല ലോകമാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.

Anweshanam
www.anweshanam.com