
കശ്മീര്‍: ജമ്മുകശ്മീരിലെ ബന്ദിപോരയില്‍ ബിജെപി നേതാവിനെയും പിതാവിനെയും സഹോദരനെയും ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. ബിജെപി നേതാവ് വസീം അഹ്മദ് ബാരി, പിതാവ് ബഷീര്‍ അഹ്മദ്, സഹോദരന് ഉമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കടയിലേക്ക് അതിക്രമിച്ചുകയറിയ ആയുധധാരികളായ സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞു. ബി.ജെ.പി ബന്ദിപോര ജില്ല അധ്യക്ഷനായ വസീം അഹ്മദിന്റെ കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. വാസിം ബാരിയുടെ പിതാവ് ബഷീര്‍ അഹ്മദും മുതിര്‍ന്ന ബി.ജെ.പി നേതാവായിരുന്നു.