ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോവിഡ് 19 സ്ഥിരീകരിച്ചു
Top News

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കോവിഡ് 19 സ്ഥിരീകരിച്ചു

തുടർച്ചയായി 14 തവണ വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ധാക്കിയിരുന്നു.

By News Desk

Published on :

ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് 19 സ്ഥിരീകരിച്ചു. പഞ്ചാബിലെ അഭിഭാഷകനില്‍ നിന്നാണ ബിഷപ്പിന് രോഗം ബാധിച്ചതെന്നാണ് സൂചന.

തന്റെ അഭിഭാഷകന്‍ മന്‍ദീപ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ക്വാറന്റീനിലാണെന്നും ബിഷപ്പ് കോടതിയെ അറിയിച്ചിരുന്നു. കോടതിയില്‍ ഹാജരാകാതിരിക്കുന്നതിന്റെ കാരണം ആരാഞ്ഞപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം കോടതിയെ അറിയിച്ചത്. ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തുടർച്ചയായി 14 തവണ വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ധാക്കിയിരുന്നു. ജാമ്യക്കാർക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാൻ കാരണം കാണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഓ​ഗസ്റ്റ് 13ന് വീണ്ടും പരി​ഗണിക്കും.

Anweshanam
www.anweshanam.com