ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം: പൊലിസ് സൂപ്രണ്ട് ദേവേന്ദറിനെതിരെ കുറ്റപത്രം

പാക്ക് തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തികളി ലേര്‍പ്പെട്ട് പൊലിസ് പിടിയിലായ കശ്മിര്‍ പൊലിസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദര്‍ സിങിനെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.
ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം: പൊലിസ് സൂപ്രണ്ട് ദേവേന്ദറിനെതിരെ കുറ്റപത്രം

പാക്ക് തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തികളി ലേര്‍പ്പെട്ട് പൊലിസ് പിടിയിലായ കശ്മിര്‍ പൊലിസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദര്‍ സിങിനെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സിങടക്കം ആറുപേര്‍ക്കെതിരെയാണ് ഇന്ന് സമര്‍പ്പിക്കപ്പെട്ട കുറ്റപത്രമെന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട് മൂന്നു മാസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കപ്പെടാതിരുന്നതിനാല്‍ ദേവേന്ദറിന് 2020 ജൂണ്‍ 18ന് ദില്ലി ഹൈകോടതി ജാമ്യം അനുവദിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. 2020 ജനുവരിയിലാണ് തീവ്രവാദികള്‍ക്കൊപ്പം ദേവേന്ദര്‍ പൊലിസ് വലയിലകപ്പെട്ടത്.

ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് പൊലിസ് ഉദ്യോഗസ്ഥനായ ദേവേന്ദര്‍ സിങ് ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് പൊലിസ് പിടിയിലായത് രാജ്യത്ത് ഏറെ ചൂടേറിയ രാഷ്ടീയമായിരുന്നു. ഇന്ത്യയെ ശിഥിമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യ സാധൂകരണത്തിനായ് കിണഞ്ഞുപരിശ്രമിക്കുന്ന ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്കൊപ്പമുള്ള യാത്രക്കിടെയാണ് ഈ പൊലിസുദോഗ്യസ്ഥന്‍ പിടിയിലായത്.

ഇന്ത്യയുടെ അതീവ രഹസ്യ സ്വഭാവമുള്ള പ്രതിരോധ രഹസ്യങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തികൊടുക്കുന്നതിനായ് ദില്ലിയിലെ പാക്ക് ഹൈക്കമ്മീഷന്‍ കാര്യാലയം ദേവേന്ദറിനെ ഉപയോഗിച്ചിട്ടുണ്ട്. ഈ പൊലിസു ദോഗ്യസ്ഥന്‍ ദില്ലി പാക്ക് ഹൈകമ്മീഷണര്‍ കാര്യാലയവുമായി സോഷ്യല്‍ മീഡിയകളിലൂടെ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി എന്‍ഐഎ കുറ്റപത്രം പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരോധിത ഭീകര സംഘടന ഹിസ്ബുള്‍ മുജാഹിദിന്റെ കമാന്റര്‍ സയ്യിദ് അഹമ്മദ് മസ്താഖ്, ഈ സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇര്‍ഫാര്‍ ഷാഫി മീര്‍ തുടങ്ങിയവരും കുറ്റപത്രത്തിലുണ്ട്. അഭിഭാഷകന്നെവകാശപ്പെടുന്ന മീര്‍ ഇന്ത്യയിലെ പാക്ക് ഹൈക്കമ്മീഷണര്‍ കാര്യാലയത്തില്‍ നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടുണ്ട്. അതുപയോഗിച്ച് ജമ്മുകാശ്മിരില്‍ ഇന്ത്യാവിരുദ്ധ സെമിനാറുകള്‍ മീര്‍ സംഘടിപ്പിച്ചുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com