Representational Image
Representational Image
Top News

കൊവിഡ് രോഗിയുടെ മൃതദേഹത്തിന് അന്ത്യയാത്ര സർവ്വിസ്

By News Desk

Published on :

സൈബരാബാദ്: കൊവിഡ്- 19 മൂലം മരണപ്പെടുന്നവരുടെ മൃതദേഹം സംസ്കരിക്കാൻ തയ്യാറായി ഒരു സർക്കേതര സംഘടന. തെലുങ്കാന സൈബരാബാദിലെ ഈ സംഘടന തങ്ങളുടെ ഉദ്യമത്തിന് പേരിട്ടിരിക്കുന്നത് അന്ത്യയാത്ര സർവ്വീസെന്നാണ്. അന്ത്യയാത്ര സർവീസ് ആംബുലൻസ് ഇന്ന് (ജലായ് 07) വൈകിട്ട് സൈബരാബാദ് സിറ്റി പൊലീസ് കമ്മീഷണർ വി.സി സജനാർ ഉദ് ഘടനം ചെയ്താതായി എ എൻഐ റിപ്പോർട്ട്.

ആംബുലസിൽ ശ്മശാനത്തിലെത്തിക്കും. ചടങ്ങളോടെ മൃതദേഹം സംസ്ക്കരിക്കും. കൊവിഡ് രോഗംമൂലം മരണപ്പെടുന്നവരുടെ മൃൃതശരീരം സംസ്ക്കരിക്കുകയെന്നത് പ്രതിസന്ധിയായിമാറിയിട്ടുണ്ട്. മരണപ്പെട്ടവരുടെ ചുരുക്കം ചില ബന്ധുക്കളോടൊപ്പം

ബന്ധപ്പെട്ട സർക്കാർ ജീവനക്കാർക്കാണ് പ്രൊട്ടോക്കാൾ പ്രകാരം മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള മുഖ്യ ഉത്തരവാദിത്തം. ബന്ധുക്കളെല്ലാം കൊവിഡ് ക്വാറൻ്റയി നിലാണെങ്കിൽ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്ക്കരിക്കുവാനുള്ള പൂർണ ഉത്തരവാദിത്തം സർക്കാർ ജീവനക്കാർക്ക്. ഇത് മൃതദേഹത്തോടുള്ള അനാദരവിന് പലപ്പോഴും കാരണമാകുന്നുവെന്ന റിപ്പോർട്ടുകളേറിവരുന്നുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിൽ അന്ത്യയാത്ര സർവ്വിസ് ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് അന്ത്യയാത്ര സർവ്വിസ് ആംബുലൻസ് ഉദ്ഘാടനം ചെയ്ത പൊലിസ് കമ്മിഷണർ പറഞ്ഞു.

ബന്ധുക്കളില്ലാതെ വരുന്ന സാഹചര്യത്തിൽ മാത്രമേ അന്തയാത്രാ സർവ്വിസ് നൽകൂ. അന്ത്യയാത്രയും മൃതദേഹം സംസ്ക്കരിക്കുന്നതും സൗജന്യമാണ്. 'ഫീഡ് ദ നീഡി' യെന്ന സംഘത്തിൻ്റെ മുൻകയ്യിലാണ് സർക്കാരേതര സംഘടനയുടെ അവസരോചിതമായ മനുഷ്യകാരുണ്യ സേവനം.

Anweshanam
www.anweshanam.com