ആലുവ നഗരസഭ പൂര്‍ണമായി അടച്ചു; അതീവ ജാഗ്രത
Top News

ആലുവ നഗരസഭ പൂര്‍ണമായി അടച്ചു; അതീവ ജാഗ്രത

ആലുവ നഗരസഭ പൂര്‍ണമായി അടച്ചു. കീഴ്മാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാക്കി.

By News Desk

Published on :

എറണാകുളം: ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുളള കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ എറണാകുളം ജില്ല അതീവ ജാഗ്രതയില്‍. നിലവില്‍ ഏറ്റവും അധികം രോഗം റിപ്പോര്‍ട്ട് ചെയ്ത ആലുവ നഗരസഭ പൂര്‍ണമായി അടച്ചു. കീഴ്മാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാക്കി. ആലുവ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നിലവില്‍ 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗവ്യാപനം കൂടിയതോടെയാണ് ആലുവ നഗരസഭ പൂര്‍ണമായി അടക്കാന്‍ തീരുമാനിച്ചത്. ആലുവയ്ക്ക് പുറമെ ചെങ്ങമനാട്, കരുമാലൂര്‍, തൃപ്പൂണിത്തുറ, എടത്തല, വാഴക്കുളം, നീലീശ്വരം, വടക്കേക്കര തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ വാര്‍ഡുകള്‍, കൊച്ചിന്‍ കോര്‍പറേഷനിലെ 66ആം ഡിവിഷന്‍ തുടങ്ങിയവയാണ് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍. ജില്ലയില്‍ 14 പേരുടെ രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഏറ്റവും ഒടുവില്‍ ജില്ലയില്‍ 20 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 229 ആയി.

Anweshanam
www.anweshanam.com