കോവിഡ്; കൊല്ലത്തെ എല്ലാ ഹാര്‍ബറുകളും അടച്ചു, അതീവജാഗ്രതയില്‍ ഭരണകൂടം
Top News

കോവിഡ്; കൊല്ലത്തെ എല്ലാ ഹാര്‍ബറുകളും അടച്ചു, അതീവജാഗ്രതയില്‍ ഭരണകൂടം

എല്ലാ മത്സ്യ ബന്ധന തുറമുഖങ്ങളും അടക്കുകയാണെന്ന് കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

By News Desk

Published on :

കൊല്ലം: ജില്ലയില്‍ കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ എല്ലാ മത്സ്യ ബന്ധന തുറമുഖങ്ങളും അടക്കുകയാണെന്ന് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് വ്യാപന സാധ്യത തടയുന്നതിനായി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് വ്യാപന സാധ്യതയിള്ളതിനാണ് അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. ''വേറെ നിവൃത്തിയില്ല..ഒരുപാട് തവണ മുന്നറിയിപ്പ് നല്‍കി.. തല്‍കാലം എല്ലാ മല്‍സ്യബന്ധന തുറമുഖങ്ങളും അടക്കുന്നു'' എന്നായിരുന്നു കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്.

Anweshanam
www.anweshanam.com